HOME
DETAILS
MAL
'ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരം നടത്തും'
backup
November 15 2016 | 08:11 AM
കാലടി: കാഞ്ഞൂര്‍ പഞ്ചായത്തില്‍ കൊച്ചിസേലം എല്‍.പി.ജി പൈപ്പ് ലൈന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈന്‍ ഇടുന്നതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരം നടത്താന്‍ സ്ഥലം നഷ്ടപ്പെടുന്ന ഭൂഉടമകളുടെ യോഗം തീരുമാനിച്ചു. സ്ഥലം വിട്ടുനല്‍കാന്‍ ഭൂ ഉടമകള്‍ക് താത്പര്യമില്ലന്നും പൈപ്പ് ലൈന്‍ തുടങ്ങുന്ന സ്ഥലത്ത് നിന്ന് തുടങ്ങാതെ കാഞ്ഞൂര്‍ പഞ്ചായത്തിലെ ഭൂമി മാത്രം ഏറ്റെടുക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലന്നും യോഗം വ്യക്തമാക്കി. കാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.പി ലോനപ്പന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായി ജയ്സന് പടയാട്ടി (ചെയര്മാന് സജി കുടിയിരിപ്പേല് (ജന:കണ്), ജോസ് കൂട്ടുങ്ങല്‍(ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."