പെയിന്റിങ് മത്സരം സംഘടിപ്പിച്ചു
മൂവാറ്റുപുഴ: മേളയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ശിശുദിനത്തോടനുബന്ധിച്ച് പെയിന്റിങ് മത്സരം സംഘടിപ്പിച്ചു. പെയ്ന്റിംഗ് മത്സരം ചിത്രകാരി സ്വപ്ന അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. മേള പ്രസിഡന്റ് സുര്‍ജിത്ത് എസ്. തോസ് അധ്യക്ഷത വഹിച്ചു.
മേള സെക്രട്ടറി പി.എം ഏലിയാസ്, വൈസ് പ്രസിഡന്റ് എസ് മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. എല്‍.കെ.ജി, യു.കെ.ജി വിഭാഗത്തില്‍ വാഴക്കുളം കാര്‍മല്‍ സ്‌കൂളിലെ പൂജ ഡിനില്‍ ഒന്നാം സ്ഥാനവും മൂവാറ്റുപുഴ വിമലഗിരി സ്‌കൂളിലെ അഫ്‌റിന്‍ കെ. ഫാത്തിമ രണ്ടാം സ്ഥാനവും കോതമംഗലം വിമലഗിരി സ്‌കൂളിലെ അര്‍ച്ചന അശോക് മൂന്നാം സ്ഥാനവും നേടി.
ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്കായി നടന്ന മത്സരത്തില്‍ കോതമംഗലം വിമലഗിരിയിലെ അഭിനവ് അശോക് ഒന്നാം സ്ഥാനവും വാഴക്കുളം കാര്‍മല്‍ സ്‌കൂളിലെ ദേവിക ഡിനില്‍ രണ്ടാം സ്ഥാനവും, കാക്കനാട് മാര്‍തോമ പബ്ലിക് സ്‌കൂളിലെ പ്രീതി എസ്. രാജ് മൂന്നാം സ്ഥാനവും നേടി. മൂന്ന്, നാല്, അഞ്ച് സ്‌കൂളുകളിലെ കുട്ടികള്‍ക്കായി നടന്ന മത്സരത്തില്‍ മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്‌കൂളിലെ ജിര്‍ഷ.എസ് ഒന്നാം സ്ഥാനവും, വാളകം ബ്രൈറ്റ് പബ്ലിക് സ്‌കൂളിലെ അപര്‍ണ അനൂപ് രണ്ടാം സ്ഥാനവും വാളകം ബ്രൈറ്റ് പബ്ലിക് സ്‌കൂളിലെ ലക്ഷ്മി ഷൈജിത് മൂന്നാം സ്ഥാനവും നേടി.
ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടന്ന മത്സരത്തില്‍ ഏരൂര്‍ ബാവന്‍സ് സ്‌കൂളിലെ ശീതള്‍ ഷോബി ഒന്നാം സ്ഥാനവും ഇടച്ചിറ മാര്‍തോമ പബ്ലിക് സ്‌കൂളിലെ ജറോം ബാബു രണ്ടാം സ്ഥാനവും ഇടച്ചിറ മാര്‍തോമ പബ്ലിക് സ്‌കൂളിലെ മുനീറ ഉസ്മാന്‍ മൂന്നാം സ്ഥാനവും നേടി. 9,10,11,12ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടന്ന മത്സരത്തില്‍ പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയല്‍ എച്ച്.എസിലെ ഹരികൃഷ്ണന്‍.വി ഒന്നാം സ്ഥാനവും വീട്ടൂര്‍ എബനൈസര്‍ സ്‌കൂളിലെ എസ്.ഭാവന രണ്ടാം സ്ഥാനവും കടയിരുപ്പ് ഗവ.സ്‌കൂളിലെ എം.ആര്‍ യദുകൃഷ്ണന്‍ രണ്ടാം സ്ഥാനവും മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യന്‍സ് ഗേള്‍സിലെ അനഘ ശശി മൂന്നാം സ്ഥാനവും നേടി. ഈസ്റ്റ് വാഴപ്പിള്ളി അസീസി ബധിര സ്‌കൂളിലെ കെ.എസ് ബാദുഷക്ക് ഒന്നാം സ്ഥാനവും, വിന്‍സ് മാത്യുവിന് രണ്ടാം സ്ഥാനവും റൂത്ത് രമിയ റോയിക്ക് മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും അടുത്ത മേള പ്രോഗ്രാമില്‍ വച്ച് വിതരണം ചെയ്യുതാണ് സെക്രട്ടറി അിറയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."