സൂപ്പര്‍ സ്റ്റാറായി സജീന
ആലപ്പുഴ: ഐഡിയ സ്റ്റാര്‍ സിംഗറില്‍ നിറഞ്ഞുനിന്ന സജീന കലോത്സവത്തിലെത്തിയപ്പോള്‍ സൂപ്പര്‍ സ്റ്റാറിന്റെ പരിവേഷം. സ്റ്റാര്‍ സീസണ്‍ ആറിന്റെ വേദിയില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ച് പ്രേക്ഷകരുടെ മനംകവര്‍ന്ന സജീന ഇപ്പോള്‍ മലപ്പുറം മങ്കട കേരള സ്‌കൂള്‍ ഫോര്‍ ബ്ലൈന്‍ഡിലെ സംഗീതാധ്യാപികയാണ്.
നാലവര്‍ഷത്തോളമായി ഇവിടെ അധ്യാപനം തുടങ്ങിയിട്ട്. ഇപ്പോള്‍ ബധിരത്വ വിഭാഗത്തിലുള്ള 52 കുട്ടികളെ സംഗീതം പഠിപ്പിക്കുന്നു.
മ്യൂസിക് തെറാപ്പിയായി വൈകല്യം നിറഞ്ഞ മനസുകള്‍ക്കിത് ഉപഹാരപ്രദമാകുമെന്ന് സജീന പറഞ്ഞു. സ്‌കൂള്‍ യുവജനോല്‍സവങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കുട്ടിയ സജീനയെ തേടി 2014ലെ സംഘമിത്ര അവാര്‍ഡ്, 2001,2004-ലെ കൗമുകറ ഫൗണ്ടേഷന്‍ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്്. ജയിഹിന്ദ് ടി.വിയിലെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയില്‍ സമ്മാനാര്‍ഹയുമായിരുന്നു.
സഹ അധ്യാപകനായ നിസാര്‍ തൊടുപുഴ, വൈക്കം വിജയലക്ഷ്മി, അന്ധരായവര്‍ ഉള്‍പ്പെട്ടിട്ടുള്ള മ്യൂസിക് ട്രൂപ്പിലും അംഗമാണ് സജീന. കോഴിക്കോട് തിരുവമ്പാടി കല്ലാരംകെട്ടില്‍ സ്വദേശിയായ സജീന പ്രദേശത്തുളള കുട്ടികളെ സംഗീതലോകത്തേക്ക് കൈപിടിച്ച് നടത്താന്‍ മുന്‍പന്തയിലുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."