ഒരു വിഭാഗത്തിനു മാത്രം സ്വര്‍ണക്കപ്പ്; വിയോജിപ്പുമായി അധ്യാപകര്‍
ആലപ്പുഴ: ഒരു വിഭാഗത്തിനു മാത്രം സ്വര്‍ണക്കപ്പ് നല്‍കുന്നതും വ്യക്തിപരമായി വിജയികളായവര്‍ക്കു നല്‍കുന്ന ട്രോഫി തിരികെ വാങ്ങുന്നതും പ്രതിഷേധാര്‍ഹമെന്ന് ഒരു വിഭാഗം അധ്യാപകര്‍.
ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തിലാണ് ചില അധ്യാപകര്‍ മാധ്യമങ്ങളോടായി ഇപ്രകാരം പറഞ്ഞത്. നിലവില്‍ 27.5 പവന്റെ സ്വര്‍ണക്കപ്പ് കാഴ്ചയില്ലാത്തവരുടെ വിഭാഗത്തിനാണ് നല്കുന്നത്. മാനസികവെല്ലുവിളി നേരിടുന്നവരുടെയും ഹിയറിങ് ഇംപയേര്‍ഡ് വിഭാഗത്തിനും എവര്‍റോളിങ് ട്രോഫി മാത്രമാണ് നല്‍കുന്നതത്രേ.
ഇതു സംബന്ധിച്ചു മുമ്പ് പരാതികള്‍ ഉന്നയിച്ചപ്പോള്‍ ആരെങ്കിലും ട്രോഫി സ്‌പോണ്‍സര്‍ ചെയ്യട്ടെയെന്നാണ് അധികൃതര്‍ അറിയിച്ചത്. അതേപോലെ തന്നെ വ്യക്തിഗത ഇനങ്ങളില്‍ ലഭിക്കുന്ന ട്രോഫി ഒരുവര്‍ഷം കഴിയുമ്പോള്‍ തിരികെ നല്‌കേണ്ടി വരുന്നതും കുട്ടികള്‍ക്കു വിഷമകരമാണ്. ഇക്കാര്യം ട്രോഫി ലഭിച്ച ചില കുട്ടികള്‍തന്നെ മാധ്യമങ്ങളോടായി പറഞ്ഞു.
തങ്ങള്‍ക്കു വില കുറഞ്ഞ ട്രോഫിയായാലും മതി അത് തിരികെ വാങ്ങരുതേയെന്നാണ് ഇവരുടെ അപേക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."