മാക്കേക്കടവ്- നേരേകടവ് പാലം നിര്‍മാണം പുരോഗമിക്കുന്നു
പൂച്ചാക്കല്‍: തുറവൂര്‍- പമ്പാ പാതയുടെ രണ്ടാം ഘട്ട പാലമായ മാക്കേക്കടവ് നേരേകടവ് പാലം നിര്‍മാണം പുരോഗമിക്കുന്നു.ഒന്നാം ഘട്ടത്തിലെ തൈക്കാട്ടുശേരി തുറവൂര്‍ പാലം ഒന്നര വര്‍ഷം മുന്‍പ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് തുറവുര്പമ്പ പാതയുടെ തുടക്കമായ പള്ളിത്തോട് മുതല്‍ മാക്കേക്കടവ് വരെ റോഡ് റീടാറിങും പുരോഗമിക്കുകയാണ്.
850 മീറ്റര്‍ നീളത്തിലും പതിനൊന്ന് മീറ്റര്‍ വീതിയിലുമായി നിര്‍മിക്കുന്ന മാക്കേക്കടവ്-നേരേകടവ് പാലത്തിന്റെ നിര്‍മാണ കരാര്‍ നല്‍കിയിരിക്കുന്നത് കൊച്ചി ആസ്ഥാനമായ ചെറിയാന് വര്‍ക്കി കണ്സ്ട്രക്ഷന്സന്സ് കമ്പനിക്കാണ്. പാലം നിര്‍മാണത്തിന്റെ ഭാഗമായി പരീക്ഷണ പൈലിങ് ഇതിനോടകം പൂര്‍ത്തിയാക്കി.
നിര്‍മാണ സാമഗ്രികള്‍ മാക്കേക്കടവ് ഫെറിക്ക് സമീപം കരാറുകാര്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് സൂക്ഷിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞദിവസം കായലിന് മധ്യഭാഗത്ത് പൈലിങ് സ്ഥാപിക്കുന്നതിനായി കേസിങ് പൈപ്പ് സ്ഥാപിച്ചു. ആകെ 22 പൈലുകളാണു സ്ഥാപിക്കേണ്ടത്. പൈപ്പിനുള്ളിലൂടെ കമ്പികള്‍ ഇറക്കി കോണ്‍ക്രീറ്റ് ചെയ്യുന്നതോടെയാണു പൈലിങ് പൂര്‍ണമാകുന്നത്.
പൈലിങ് നിര്‍മാണം കഴിഞ്ഞാല്‍ ബാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ മാക്കേക്കടവ് ഭാഗത്ത് നിന്നാണ് തുടങ്ങുന്നത്. പൈലുകള്‍ സ്ഥാപിച്ച ശേഷം ഉപരിഭാഗം കരാറുകാര്‍ പാട്ടത്തിനെടുത്ത സ്ഥലത്തു വച്ച് നിര്‍മിച്ച ശേഷം പൈലുകള്‍ക്ക് മേലേ സ്ഥാപിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ പാലം പൂര്‍ത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."