HOME
DETAILS

പക്ഷിപ്പനി നിയന്ത്രണ വിധേയം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരും ആകെ 5,05,580 താറാവുകളെ സംസ്‌കരിച്ചു

  
backup
November 15 2016 | 08:11 AM

%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3-%e0%b4%b5%e0%b4%bf%e0%b4%a7


ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പക്ഷിപ്പനി നിയന്ത്രണവിധേയമായതായി കലക്ടര്‍ വീണ എന്‍. മാധവന്‍ അറിയിച്ചു. പക്ഷിപ്പനിബാധ നിയന്ത്രിക്കുന്നതിനായി മൃഗസംരക്ഷണവകുപ്പും മറ്റ് വകുപ്പുകളുമായി സഹകരിച്ച് ദ്രുതകര്‍മ്മസേന രൂപവത്കരിച്ചിരുന്നു. ഇവരുടെ പ്രവര്‍ത്തനഫലമായി പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്ന് സംസ്‌കരിക്കുകയും തുടര്‍ന്ന് ശൂചികരണ, അണുവിമുക്ത ജോലികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയും വരും ദിവസങ്ങളിലും ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളും മൃഗസംരക്ഷണവകുപ്പിന്റെ പൂര്‍ണ്ണ നിരീക്ഷണത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 196 ദ്രുതകര്‍മ്മസേനയുടെ സംഘങ്ങള്‍ പ്രവര്‍ത്തിച്ചു.
ആകെ ഇതുവരെ ചത്തതുള്‍പ്പടെ 5,05,580 ലക്ഷം താറാവുകളെ സംസ്‌കരിച്ചു. ഇതില്‍ 4,81,465 താറാവുകളെ ദൗത്യസേന കൊന്ന് സംസ്‌കരിച്ചതും 2,415 ചത്ത താറാവുകളെ സംസ്‌കരിച്ചതുമാണ്. ജില്ലയില്‍ ആകെ ഇതുവരെ 1,52,313 മുട്ടകള്‍ നശിപ്പിച്ചു. 9255 കിലോ തീറ്റയും നശിപ്പിച്ചിട്ടുണ്ട്.
തകഴിയില്‍ 4067 ചത്ത താറാവുകളെയും 32719 താറാവുകളെ കൊന്നും സംസ്‌കരിച്ചിട്ടുണ്ട്. മുട്ടാറില്‍ 2264, നീലംപേരൂരില്‍ 710, ചെറുതന 494,പള്ളിപ്പാട് 2040, ചെന്നിത്തല 660, ചമ്പക്കുളം 2937 , പുളിങ്കുന്ന് 2060, എടത്വ 1435, അമ്പലപ്പുഴ വടക്ക് 358, നെടുമുടി 190 എന്നിങ്ങനെ ചത്ത താറാവുകളെ സംസ്‌കരിച്ചു.
തകഴിയില്‍ 32179, മുട്ടാര്‍ 20,644, നീലംപേരൂര്‍ 2460, ചെറുതന 15663, പള്ളിപ്പാട് 12265, ചെന്നിത്തല 168017, ചമ്പക്കുളം 35168, പുളിങ്കുന്ന് 21520, എടത്വ 68869, അമ്പലപ്പുഴ വടക്ക് 33210, വെളിയനാട് 2807, വീയപുരം 730, തലവടി 6499, നെടുമുടി 50471, പുറക്കാട് 10423 താറാവുകളെ ദൗത്യസേന കൊന്ന് സംസ്‌കരിച്ചു.
കഴിഞ്ഞ 26 മുതലാണ് മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വേഗത്തില്‍ രോഗ നിയന്ത്രണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മൃഗസംരക്ഷണവകുപ്പു മന്ത്രി കെ രാജു നേരിട്ട് ജില്ലയിലെത്തുകയും പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് ദ്രുതകര്‍മ്മസേനയുള്‍പ്പെടയുള്ളവരുടെ പ്രവര്‍ത്തനപദ്ധതി തയ്യാറാക്കിയിരുന്നു. ജില്ലാ മൃഗസംരക്ഷ ഓഫിസര്‍ ഡോ.വി ഗോപകുമാര്‍ നോഡല്‍ ഓഫിസറായിരുന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ കൂടാതെ റവന്യൂ, ആരോഗ്യം, വനം, മോട്ടോര്‍ വാഹനം, പൊലീസ് വകുപ്പുകളും പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ജില്ലയില്‍ നിന്ന് കൂടാതെ കൊല്ലം, എറണാകുളം ജില്ലകളില്‍ നിന്നും ദ്രുതകര്‍മസേനകളെ നിയോഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago