എസ്.ഐ മോശമായി പെരുമാറിയെന്ന് വീട്ടമ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പരാതിയില്‍ കഴമ്പില്ലെന്ന് സ്‌പെഷല്‍ ബ്രാഞ്ച്
തൊടുപുഴ: പൊലിസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ തന്നോട് എസ്.ഐ മോശമായി പെരുമാറിയെന്നും ഇതിനെത്തെുടര്‍ന്ന് താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും വീട്ടമ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്്. ആരോപണത്തില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി പൊലിസ് വീട്ടമ്മക്കെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍, എല്ലാ തെളിവുകളുമുണ്ടെന്നും എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കുമെന്നും വീട്ടമ്മയുടെ ഭര്‍ത്താവ് അറിയിച്ചു.
കോതമംഗലം നെല്ലിമറ്റത്ത് താമസിക്കുന്ന തൊടുപുഴ പാറക്കടവ് സ്വദേശിയായ വീട്ടമ്മയാണ് തൊടുപുഴ എസ്.ഐക്കെതിരെ ഫെയ്‌സ്ബുക്കിലൂടെ ആരോപണവുമായി രംഗത്തത്തെിയത്. ഞായറാഴ്ച രാത്രി 11.14നാണ് ഇവര്‍ തന്റൈ ദുരനുഭവം ഫേസ്ബുക്കില്‍ കുറിച്ചത്. സുഖമില്ലാത്ത ഭര്‍ത്താവിനെ തൊടുപുഴ എസ്.ഐ ഇടിച്ച് കോലഞ്ചേരി ആശുപത്രിയില്‍ ആക്കിയതായി പോസ്റ്റില്‍ പറയുന്നു.
ഈ മാസം പത്തിന് തൊടുപുഴ നഗരത്തിലെ കടയില്‍ ഭര്‍ത്താവിനൊപ്പം മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കയറി. അവിടെയുണ്ടായിരുന്ന 50 വയസിന് മുകളില്‍ പ്രായമുള്ളയാള്‍ തന്നോട് അശ്‌ളീലച്ചുവയോടെ സംസാരിച്ചു.
താന്‍ ബഹളം വച്ചപ്പോള്‍ അടുത്തുണ്ടായിരുന്നവര്‍ പൊലിസിനെ വിളിച്ചു. തന്നെയും ഭര്‍ത്താവിനെയും കടക്കാരനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അവിടെ ചെന്നപ്പോള്‍ കടക്കാരനെ കസേരയിട്ട് ഇരുത്തിയ എസ്.ഐ തന്നോട് മുറിയില്‍ വന്നാല്‍ പണം തരാമെന്ന് പറഞ്ഞു. ഇത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ എസ്.ഐയും മറ്റു എട്ട് പൊലിസുകാരും ചേര്‍ന്ന് മര്‍ദിച്ചതായും കുറിപ്പില്‍ പറയുന്നു. പൊലിസ് സ്റ്റേഷനില്‍ നിന്ന് തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ ജീപ്പില്‍ വെച്ചും മര്‍ദിച്ചതായും രണ്ട് ദിവസം കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നെന്നും വീട്ടമ്മയുടെ ഭര്‍ത്താവ് പറഞ്ഞു.
അതേസമയം, വീട്ടമ്മയുടെ പരാതിയില്‍ കഴമ്പില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എന്‍. സജി പറഞ്ഞു. പൊലിസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഇവര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കണമെന്ന് എസ്.പിക്ക് സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്റ്റേഷനില്‍ വെച്ച് വീട്ടമ്മയോട് വിവരങ്ങള്‍ ചോദിച്ചറിയുന്നതിനിടെ ഭര്‍ത്താവ് ബഹളം വെക്കുകയും സ്റ്റേഷനുള്ളിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയും തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയുമാണ് ചെയ്തതെന്ന് ആരോപണ വിധേയനായ എസ്.ഐ പറഞ്ഞു.
വീട്ടമ്മയുടെ ആരോപണങ്ങള്‍ പൂര്‍ണമായും വാസ്തവവിരുദ്ധമാണ്. അവരോട് മോശമായി സംസാരിക്കുകയോ ഭര്‍ത്താവിനെ മര്‍ദിക്കുകയോ ചെയ്തിട്ടില്ല. സംഭവദിവസം രാത്രി വീട്ടമ്മ തന്നെ ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെടുകയും നല്‍കാനാവില്ലെന്ന് പറഞ്ഞപ്പോള്‍ ആരോപണങ്ങള്‍ കെട്ടിച്ചമക്കുകയുമായിരുന്നു. വീട്ടമ്മക്കെതിരെ വകുപ്പ്തലത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും എസ്.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."