സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം പിണറായിക്ക് തലവേദനയാകുന്നു: ഉമ്മന്‍ചാണ്ടി
ഏറ്റുമാനൂര്‍: കേരളത്തില്‍ സി.പി.എം നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ തലവേദന സൃഷ്ടിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
നാലു മാസം കൊണ്ട് എല്‍.ഡി.എഫിന്റേത് നാണംകെട്ട സര്‍ക്കാരായി മാറി. കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അക്രമരാഷ്ട്രീയത്തിനെതിരെ നടന്ന ജനകീയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജി.ഹരിദാസ് അധ്യക്ഷനായിരുന്നു. ഡി.സി.സി.സെക്രട്ടറി മുരളി നീണ്ടൂര്‍, ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ബിജു കുമ്പിക്കല്‍ എന്നിവരെ മര്‍ദ്ദിച്ചതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനി കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ് , ജോസി സെബാസ്റ്റ്യന്‍, നാട്ടകം സുരേഷ്, തോമസ് കല്ലാടന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.മൈക്കിള്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടില്‍, റ്റി.കെ.ശിവശങ്കരന്‍, മോളി ലൂയിസ്, അയ്മനം ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."