HOME
DETAILS
MAL
സി.എം.പി ഏരിയാ സമ്മേളനം 26ന്
backup
November 15 2016 | 09:11 AM
വൈക്കം: സി.എം.പി വൈക്കം ഏരിയാ സമ്മേളനം 26ന് വൈക്കം വ്യാപാരഭവന് ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം 5ന് കച്ചേരിക്കവലയില്‍ നടക്കുന്ന പൊതുസമ്മേളനം സി.എം.പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ ഉദ്ഘാടനം ചെയ്യും. കെ ഗിരീഷ് അധ്യക്ഷനായിരിക്കും. ഡല്‍ഹി 2016 ക്വിക് ബോക്സിംഗ് ദേശീയ ജേതാവും വൈക്കം സ്വദേശിനിയുമായ എം.എസ് പ്രസീനയ്ക്ക് സ്വീകരണം നല്‍കും. എം.ജി മധുസൂദനന്, തമ്പി ചന്ദ്രന്, അഡ്വ. എ രാജീവ്, കെ.വി ഭാസി, എന്‍.കെ മത്തായി, കെ.കെ മോഹനന്, മഹേശ്വരിയമ്മ, ജിജി ഭാസ്ക്കര്‍, ഡി കുര്യാച്ചന് എന്നിവര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."