HOME
DETAILS

ഈരാറ്റുപേട്ട നഗരസഭ: വിവാദങ്ങളില്‍ നിന്ന് തലയൂരാന്‍ ഭരണപക്ഷം നിയമക്കുരുക്ക് മുറുക്കി പ്രതിപക്ഷം

  
backup
November 15 2016 | 09:11 AM

%e0%b4%88%e0%b4%b0%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%aa%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be


ഈരാറ്റുപേട്ട: അഹമ്മദ് കുരിക്കള്‍ നഗര്‍ നശിപ്പിച്ചത് നിയമവിധേയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള നഗരസഭാ കൗണ്‍സില്‍ യോഗം ഇന്ന് ചേരാനിരിക്കെ കുരിക്കള്‍ നഗര്‍ ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെ തല്‍സ്ഥിതി തുടരണമെന്ന ഹൈക്കോടതി പുതിയ ഉത്തരവ് ഭരണപക്ഷത്തിന് ഇരുട്ടടിയായി. ഇതോടെ ഇക്കഴിഞ്ഞ നവംബര്‍ നാലിന് കുരിക്കള്‍ നഗര്‍ തകര്‍ക്കപ്പെട്ടതിനുശേഷം ഭരണപക്ഷവും പ്രതിപക്ഷവും ഹൈക്കോടതിയില്‍ നടത്തിവരുന്ന നിയമയുദ്ധം പുതിയ തലത്തിലേക്ക് പ്രവേശിക്കുകയാണ്.
സംഭവത്തിനു പിന്നില്‍ യു.ഡി.എഫാണെന്ന് ആരോപിക്കുയും ചെയ്ത നഗരസഭാ ചെയര്‍മാന്‍ പിന്നീട് നഗര്‍ പൊളിച്ചത് നഗരസഭാ തീരുമാനപ്രകാരമാണെന്ന് സ്ഥാപിക്കുകയും സെപ്റ്റംബര്‍ 28 ലെ നഗരസഭാ കൗണ്‍സില്‍ തീരുമാനപ്രകാരമാണ് കുരിക്കള്‍ നഗര്‍ പൊളിച്ചത് എന്നവകാശപ്പെട്ട് രംഗത്തുവരികയും ചെയ്തതാണ് കേസ് വഴിത്തിരിവിലെത്തിച്ചത്. കുരിക്കള്‍ നഗര്‍ തകര്‍ത്ത ദിവസം നഗരസഭാ സെക്രട്ടറി പൊലിസില്‍ കൊടുത്ത പരാതിയും, ചെയര്‍മാന്റെ നിലപാട് മാറ്റത്തിനുസരിച്ച് നഗരസഭാ സെക്രട്ടറി പരാതി പിന്‍വലിച്ചതും കോടതിയില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് കനപ്പെട്ട തെളിവുകളായി.
28 ലെ നഗരസഭാ മിനിറ്റ്‌സിലെ സെക്രട്ടറിയുടെ ഡ്രാഫ്റ്റും ചെയര്‍മാന്‍ തയാറാക്കിയ വെട്ടിതിരുത്തിയ മിനിട്ട്‌സും പരിശോധിച്ച ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ ബഞ്ച് കുരിക്കള്‍ നഗര്‍ പൊളിച്ചുനീക്കാന്‍ നഗരസഭക്ക് നല്‍കിയ ഉത്തരവ് പാടെ പിന്‍വലിക്കുയായിരുന്നു. 3 ഇടതുപക്ഷ പ്രവര്‍ത്തകര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ യു.ഡി.എഫിലെ 11 കൗണ്‍സിലര്‍മാര്‍ കക്ഷി ചേര്‍ന്നുള്ള കേസിലായിരുന്നു ഈ കോടതി ഉത്തരവ്.
ഇതിനിടെ ഒക്‌ടോബര്‍ 27 ലെ നഗരസഭാ കൗണ്‍സിലില്‍ ഭരണപക്ഷത്തോടൊപ്പം നില്‍ക്കുന്ന എസ്.ഡി പി.ഐ കുരിക്കള്‍ നഗര്‍ വിഷയത്തില്‍ എടുത്ത നിലപാട് ഭരണപക്ഷത്തെ വിഷമവൃത്തത്തിലാക്കി. മറ്റൊരു പ്രസംഗ മണ്ഡപം പൂര്‍ത്തീകരിച്ചതിനുശേഷം മാത്രമേ കുരിക്കള്‍ നഗര്‍ പൊളിച്ചു നീക്കാന്‍ അനുവദിക്കൂ എന്നായിരുന്നു നിലപാട്. നിയമവിരുദ്ധനിര്‍മാണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പും പോലീസും നല്‍കിയ സ്റ്റോപ് മെമ്മോകളടക്കം ഈ നിര്‍മാണം നിയമവരുദ്ധമാണെന്നുള്ള എല്ലാ രേഖകളും കോടതിയിലെത്തിക്കഴിഞ്ഞു. ടി കേസ് പരിഗണിച്ച ഈരാറ്റുപേട്ട കോടതി കമ്മീഷനെ നിയമിക്കുകയും പൂര്‍ണമായും നിയമവിരുദ്ധ നിര്‍മാണമാണ് ഇവിടെ നടന്നിട്ടുള്ളതെന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിച്ചിരിക്കുയുമാണ്് ഈ കേസ് ബുധനാഴ്ച കോടതിപരിഗണിക്കാനിരിക്കുയാണ്.
എന്നാല്‍ കുരിക്കള്‍ നഗറിന്റെ നിലവിലുള്ള സ്റ്റാറ്റസ്‌കോ തുടരണമെന്നും യാതൊരുതരത്തിലുള്ള ഇടപെടലും ഇനിയൊരുത്തരവ് ഉണ്ടാകുന്നിടം വരെ നഗരസഭ നടത്തരുതെന്നുമുള്ള ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് കുരിക്കള്‍ നഗര്‍ വീണ്ടും പൊളിച്ചുമാറ്റാനുള്ള ഭരണപക്ഷ ശ്രമത്തിനേറ്റ കനത്ത തിരിച്ചടിയാണ്. കുരിക്കള്‍ നഗറുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഹൈക്കോതി പുറപ്പെടുവിക്കുന്ന ഓരോ ഉത്തരവുകളും പൊതുസമൂഹത്തിന് വലിയ സന്തോഷം പകരുന്നതാണെന്നും നഗരസഭയടെ ദുഷ്‌ചെയ്തികള്‍ക്കെതിരെ യു ഡി എഫ് നടത്തുന്ന നിയമപേരാട്ടം വിജയം വരെ തുടരുമെന്നും നഗരസഭാ പ്രതിപക്ഷനേതാവ് വി.എം സിറാജ്, സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. വി.പി നാസര്‍, കൗണ്‍സിലര്‍മാരായ നിസാര്‍ കുര്‍ബാനി, സി.പി ബാസിത്ത്, അന്‍വര്‍ അലിയാര്‍, പി.എം അബ്ദുല്‍ഖാദര്‍, കെ.പി മുജീബ്, ഷഹ്ബാനത്ത് ടീച്ചര്‍, റാഫി അബ്ദുല്‍ഖാദര്‍, ബീമാ നാസര്‍, ഫാത്തിമ അന്‍സര്‍ എന്നിവര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

16 വയസ്സിനു താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago
No Image

സംസ്ഥാനത്തെ ടർഫുകൾക്ക് പുതിയ മാർഗരേഖകളുമായി സ്‌പോർട്‌സ് കൗൺസിൽ

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; സൈനികന്‍ ഉള്‍പെടെ രണ്ട് മരണം

National
  •  a month ago