പൂഞ്ഞാറില്‍ ആധുനിക കുളിക്കടവ് പൂര്‍ത്തിയാകുന്നു
പൂഞ്ഞാര്‍: ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മറ്റയ്ക്കാട്ട് അറയാഞ്ഞിലിക്കടവില് ആധുനിക കുളിക്കടവ് പണിപൂര്‍ത്തിയാകുന്നു. നാല്പതോളം സ്റ്റെപ്പുകളില്‍ തീര്‍ത്ത കുളികടവില്‍ വസ്ത്രം മാറുന്നതിനും മറ്റുമുള്ള സൗകര്യത്തോടെയാണ് പൂര്‍ത്തിയാകുന്നത്. മറ്റയ്ക്കാട്-അരയത്തിനാല്‍ നടപ്പാലത്തിനോട് ചേര്‍ന്നാണ് കടവ് നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തില്‍ നിന്ന് മൂന്ന് തട്ടുകളായി നിര്‍മ്മിച്ച നടകളിലൂടെ കടവിലേയ്ക്കിറങ്ങാം.
പൊതുജനങ്ങള്‍ കുളിക്കുവാനായി ഉപയോഗിച്ചിരുന്ന അറയാഞ്ഞിലിക്കടവിലെ കുളിക്കടവ് 40 വര്‍ഷം മുമ്പ് പൂഞ്ഞാര്‍ പഞ്ചായത്ത് നിര്‍മ്മിച്ചതാണ്. എന്നാല്‍ ഇവിടെ നടപ്പാലം വന്നതോടെ നൂറിലേറെ കുടുംബങ്ങള്‍ കുളിച്ചുവന്നിരുന്ന കുളിക്കടവ് ഇല്ലാതായി. തുടര്‍ന്ന് ജോയി എബ്രാഹം എം.പി 10 ലക്ഷം രൂപ അനുവദിച്ചാണ് ഈ ആധുനിക കുളികടവ് നിര്‍മാണം ആരംഭിച്ചത്. കുളിക്കടവിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇത്തരത്തില്‍ മീനച്ചിലാറ്റിലുള്ള ആദ്യത്തെ കടവാകും ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."