മലപ്പുറത്ത് യു.ഡി.എഫ് മുന്നേറ്റം; കുഞ്ഞാലിക്കുട്ടി, പി ഉബൈദുല്ല എന്നിവരുടെ ലീഡ് 10,000 കവിഞ്ഞു
മലപ്പുറം: ശക്തമായ മത്സരം നടക്കുന്ന മലപ്പുറം ജില്ലയില്‍ യു.ഡി.എഫിന് മുന്നേറ്റം. 16 മണ്ഡലങ്ങളുള്ള ജില്ലയില്‍ 12 ഇടങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മുന്നിട്ടു നില്‍ക്കുന്നു. മലപ്പുറം ജില്ലയില്‍ മൂന്ന് സ്വതന്ത്രര്‍ ഉള്‍പ്പെടെ നാലിടത്താണ് എല്‍.ഡി.എഫ് മുന്നിട്ടു നില്‍ക്കുന്നത്.
ലീഡ് ചെയ്യുന്നവരില്‍ ഏറ്റവും മുന്നില്‍ വ്യവസായ വകുപ്പുമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയാണ്. വേങ്ങരയില്‍ മത്സരിക്കുന്ന ഇദ്ദേഹം എതിര്‍ സ്ഥാനാര്‍ഥിയേക്കാള്‍ 14,396 വോട്ടിന് മുന്നിലാണ്. മലപ്പുറത്ത് മത്സരിക്കുന്ന സിറ്റിങ് എം.എല്‍.എ പി ഉബൈദുള്ളയുടെ ലീഡ് 11616 കവിഞ്ഞു. അതേസമയം സിറ്റിങ്ങ് സീറ്റില്‍ തിരൂരങ്ങാടി മന്ത്രി പി.കെ അബ്ദുറബ്ബ് 3250 വോട്ടിനും നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് 3903 വോട്ടിനും പിന്നിലാണ്.
വാശിയേറിയ പോരാട്ടം നടത്തുന്ന താനൂരില്‍ 77 വോട്ടിന് മുന്നില്‍ നില്‍ക്കുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥികളില്‍ മലപ്പുറത്ത് പി ഉബൈദുള്ള(), മഞ്ചേരിയില്‍ അഡ്വ. എം ഉമ്മര്‍(8323)കൊണ്ടോട്ടിയില്‍ ടിവി ഇബ്രാഹീം(5554) പെരിന്തല്‍മണ്ണയില്‍ മന്ത്രി മഞ്ഞളാംകുഴി അലി(268), മങ്കടയില്‍ ടിഎ അഹമ്മദ് കബീര്‍(2496),ഏറനാട് പികെ ബഷീര്‍(1417), വള്ളിക്കുന്ന് പി അബ്ദുല്‍ ഹമീദ്(3176), കോട്ടക്കല്‍ ആബിദ് ഹുസൈന്‍ തങ്ങള്‍(4801)തിരൂരില്‍ സി മമ്മുട്ടി(3366)മുന്നിട്ടുനില്‍ക്കുന്നു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായ കെടി ജലീല്‍(4113), പൊന്നാനിയില്‍ പി ശ്രീരാമകൃഷ്ണന്‍(1991)തിരൂരങ്ങാടിയില്‍ നിയാസ് പുളിക്കലകത്ത്(
3250), നിലമ്പൂരില്‍ പിവി അന്‍വര്‍(3903) മുന്നിട്ടുനില്‍്ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."