മേഴ്‌സിക്കുട്ടിയമ്മ മറുപടി പറയാതെ ഒളിച്ചോടുന്നു: വി.ഡി.സതീശന്‍
കൊല്ലം: ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ പ്രത്യാരോപണങ്ങള്‍ നടത്തി ഒളിച്ചോടുകയാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ചെയ്യുന്നതെന്ന് കെ.പി.സി.സി. വൈസ്പ്രസിഡ്്ന്റ്് വി.ഡി.സതീശന്‍ എം.എല്‍.എ . നിയമസഭയില്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ സ്പീക്കര്‍ മന്ത്രിയുടെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യുകയുണ്ടായി. അത് പുറത്തുപറയുന്നത് ഒരുമന്ത്രിക്കു ചേര്‍ന്നതല്ല.
കുറഞ്ഞ വിലയ്ക്കുള്ള തോട്ടണ്ടി വാങ്ങാനുള്ള ഓഫര്‍ നിരസിച്ചു കൂടിയ വിലയ്ക്ക് വാങ്ങിയതിനെപ്പറ്റി മന്ത്രിക്കുഇപ്പോഴും മിണ്ടാട്ടമില്ല. മുന്‍ എം.ഡി മാര്‍ ഗൂഢാലോചനയില്‍ പങ്കാളികളാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഇപ്പോഴത്തെ എം.ഡി മാര്‍ മന്ത്രിയുടെ ചേമ്പറില്‍ കൂടിയയോഗത്തില്‍ പങ്കെടുത്തുവെന്നു പറഞ്ഞിട്ടില്ല. മന്ത്രിയുടെ ചേമ്പറില്‍ കൂടിയ വ്യാപാരികള്‍ പിന്നീട് ഇപ്പോഴത്തെ എം.ഡി.മാരുമായി ഗൂഢാലോചന നടത്തി എന്നാണ് എന്റെ ആരോപണം. ഞാന്‍ പറയാത്ത കാര്യം പറഞ്ഞിട്ട് അതിന്മേലാണ് മന്ത്രി മറുപടി പറയുന്നത്. പറഞ്ഞ കാര്യത്തിന ്മറുപടി പറയുന്നുമില്ല. പുതിയ രണ്ട് എം.ഡിമാരുടെ പശ്ചാത്തലത്തെക്കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കണമെന്നാണ് ഞാന്‍ നിയമസഭയില്‍ആവശ്യപ്പെട്ടത്. അവരുടെ കാര്യങ്ങളെക്കുറിച്ച് സിപി.എം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്നായറിയാം. കാപ്പെക്‌സ് എം.ഡി. നടത്തിയ പത്രസമ്മേളനം പൂര്‍ണ്ണമായ കുറ്റസമ്മതമാണെന്നും അദ്ദേഹം പറഞ്ഞു.
തോട്ടണ്ടി ഇനി നേരിട്ട് വാങ്ങുന്നതിനെക്കുറിച്ചോ,പുറങ്കടലില്‍ വച്ച് വാങ്ങുന്നതിനെക്കുറിച്ചോ ലോക്കല്‍ പര്‍ച്ചെസ് നടത്തുന്നതിനെക്കുറിച്ചോ ഒന്നും പരാതിയില്ല. എങ്ങിനെ വാങ്ങിയാലുംസുതാര്യമായും, അഴിമതി വിരുദ്ധമായും വാങ്ങണമെന്നുള്ള നിര്‍ബന്ധം മാത്രമാണുള്ളത്. ഇതുവരെ തോട്ടണ്ടി വാങ്ങിയതിലുള്ള അഴിമതിയെയും ക്രമക്കേടിനെയും കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."