200 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കണമെന്ന് കേന്ദ്രത്തോട് ആന്ധ്രാ മുഖ്യമന്ത്രി
അമരാവതി: നോട്ട് ക്ഷാമം പരിഹരിക്കാന്‍ 200 രൂപയുടെ നോട്ടുകള്‍ ഇറക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു.
സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും പണമില്ലാത്തതിനാല്‍ എ.ടി.എമ്മുകള്‍ അടഞ്ഞുകിടക്കുകയാണ്. നിത്യചെലവിനു പോലും പണമില്ലാതെ ജനം വലയുകയാണെന്നും അദ്ദേഹം ആരോപിച്ചു. കള്ളപ്പണം നേരിടുന്നതിന്റെ ഭാഗമായി 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് നല്ല തീരുമാനമാണ്. എന്നാല്‍ പുതുതായി ഇറക്കിയ 2000 രൂപ നോട്ടിന് പകരം ചില്ലറ ലഭിക്കാതെ ജനം കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കള്ളപ്പണം നിയന്ത്രിക്കാന്‍ 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കണമെന്ന് ചന്ദ്രബാബു ഒക്ടോബറില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത്തരത്തിലൊരു നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാറിന് മുന്നില്‍ വെച്ച ആദ്യ മുഖ്യമന്ത്രിയും ചന്ദ്രബാബു നായിഡുവായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."