HOME
DETAILS
MAL
സാക്കിര്‍ നായിക്കിന്റെ സന്നദ്ധ സംഘടനയ്ക്ക് കേന്ദ്രസര്‍ക്കാറിന്റെ നിരോധനം
backup
November 15 2016 | 15:11 PM
ന്യൂഡല്‍ഹി: മതപ്രഭാഷകന് സാക്കിര്‍ നായിക്കിന്റെ സന്നദ്ധ സംഘടന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് കേന്ദ്രസര്‍ക്കാറിന്റെ നിരോധനം. സംഘടനയുടെ ചെയര്‍മാനാണ് സാക്കിര്‍ നായിക്ക്.
അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം.
മുംബൈ ആസ്ഥാനമായ സംഘടനയാണ് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്.
നിയമവിരുദ്ധ പ്രവര്‍ത്തനം തടയാനുള്ള യു.എ.പി.എ പ്രകാരമാണ് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.
ഭീകരവാദം പ്രചരിപ്പിക്കുന്നു എന്ന് ആരോപണമുയര്‍ന്ന പീസ് ടി.വി.യുമായി സംഘടനയ്ക്ക് ബന്ധമുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം എന്നാണ് സൂചന.
ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയ്ക്ക് ഇന്നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."