HOME
DETAILS
MAL
ബോബി ചെമ്മണ്ണൂരിനും പട്ടാഭിരാമനും പുനലൂര്‍ സോമരാജനും അവാര്‍ഡ്
backup
November 15 2016 | 19:11 PM
കൊച്ചി: നാഷനല്‍ ചൈല്‍ഡ് ഡവലപ്മെന്റ് കൗണ്‍സില്‍ കേരള ഘടകം സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാമൂഹ്യ സേവന രത്ന പുരസ്കാരത്തിന് ബോബി ചെമ്മണ്ണൂരും, ബിസിനസ് എക്സലന്‍സി അവാര്‍ഡിന് ടി.എസ്. പട്ടാഭിരാമനും ജീവകാരുണ്യരത്ന പുരസ്കാരത്തിന് പത്തനാപുരം ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജും അര്‍ഹരായി.
50001 രൂപയും മെമന്റോയും അടങ്ങുന്ന പുരസ്കാരം 24ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ബിന്ദു സരസ്വതി ഭായ്, ലെക്സി റോസാരിയോ, റോസ്മേരി, അനിത ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."