മുസ്ലിം ലീഗ് സായാഹ്ന ധര്‍ണ 18 ന്
കോഴിക്കോട്: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഒറ്റ രാത്രികൊണ്ട് അസാധുവാക്കി ജനജീവിതം അത്യന്തം ദുസ്സഹമാക്കിയ മോദി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നവംബര്‍ 18 ന് വെള്ളിയാഴ്ച എല്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളിലും സായാഹ്ന ധര്‍ണ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു. കള്ളപ്പണം നിയന്ത്രിക്കുന്നതിനുള്ള ഏതൊരുനിലപാടും സ്വാഗതാര്‍ഹമാണ്.
രാജ്യത്തിന്റെ ഭദ്രത ഉറപ്പുവരുത്തുന്ന നടപടിയെ മുസ്ലിം ലീഗ് എക്കാലത്തും അനുകൂലിച്ചിട്ടുണ്ട്. എന്നാല്‍ നോട്ടുകള്‍ യാതൊരു മുന്‍കരുതലുമില്ലാതെ പിന്‍വലിച്ചത് ജനജീവിതം താറുമാറാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് മാറ്റികിട്ടുന്നതിനായി ബാങ്കുകള്‍ക്ക് മുന്പില് ക്യൂനില്ക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മുന്നോട്ടുവരണമെന്നും ഫോറങ്ങള്‍ പൂരിപ്പിച്ച് നല്‍കുന്നതിനും, കുടിവെള്ളം എത്തിച്ചുനല്കുന്നതിനും പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."