കേരളത്തിന്റെ പ്രകടനം പുതിയ നിയമങ്ങള്‍ സൃഷ്ടിച്ചവര്‍ക്കുള്ള മറുപടി : പി.ടി ഉഷ
ദേശീയ ജൂനിയര്‍ മീറ്റില്‍ ഇത്തവണ അവസാനം വരെ ശ്വാസമടക്കി പിടിച്ചു നില്‍ക്കേണ്ടി വന്നത് ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ കുട്ടികളെ മാറ്റിനിര്‍ത്താന്‍ പുതിയ നിയമങ്ങളുണ്ടാക്കിയവര്ക്കുള്ള മറുപടിയാണെന്ന് ഒളിംപ്യന്‍ പി.ടി ഉഷ. അതിനുള്ള തെളിവാണ് ഇത്തവണത്തെ ദേശീയ ജൂനിയര്‍ മീറ്റിലെ പ്രകടനം.
കണിശതയുള്ളവര്‍ എല്ലാ കാര്യത്തിലും യഥാര്‍ഥ നിയമങ്ങളുടെ കൂടെ സഞ്ചരിക്കണം. അവനവന്റെ സൗകര്യത്തിന് അനുസരിച്ച് നിയമങ്ങള്‍ സ്വന്തമായി ഉണ്ടാക്കുന്നവര്‍ ഇപ്പോള്‍ എന്ത് സംഭവിച്ചു എന്ന് കൂടി ഓര്‍ക്കണമെന്നും ഉഷ പറഞ്ഞു.
കിരീടം നിലനിര്‍ത്താന്‍ കഴിഞ്ഞത് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ്. മുന്‍കാലങ്ങളില്‍ കേരളത്തിന്റെ അടുത്തു പോലും എത്താന്‍ മറ്റു ടീമുകള്‍ക്ക് കഴിഞ്ഞിരുന്നില്ല.
സ്വര്‍ണ മെഡലുകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തായി. ജിസ്ന മാത്യു, അബിത മേരി മാനുവല്‍, ഷഹര്‍ബാന സിദ്ദീഖ് എന്നിവരെ പങ്കെടുപ്പിച്ചിരുന്നെങ്കില്‍ ഇവരുടെ വ്യക്തിഗത ഇനങ്ങളിലും റിലേയിലും സ്വര്‍ണം ഉറപ്പായിരുന്നു. ഹൈ ജംപിലെ ദേശീയ റെക്കോര്‍ഡ് ഒഴികെ എടുത്തു പറയാവുന്ന പ്രകടനം ജൂനിയര്‍ മീറ്റില്‍ കണ്ടില്ല. സംഘാടനവും മോശമായിരുന്നു. തട്ടിക്കൂട്ട് മീറ്റുകള്‍ താരങ്ങളെ എവിടെ കൊണ്ടെത്തിക്കുമെന്ന് ഓര്‍ക്കണമെന്നും ഉഷ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."