HOME
DETAILS
MAL
കാര്‍ഷികോത്പന്നം സൗജന്യമായി കൊണ്ടുപോകാന്‍ അനുവാദം
backup
November 15 2016 | 19:11 PM
മുംബൈ: നോട്ടുകള്‍ പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് പച്ചക്കറി ഉല്‍പന്നങ്ങള്‍ വിവിധ മാര്‍ക്കറ്റുകളില്‍ സൗജന്യമായി എത്തിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ സൗകര്യമൊരുക്കിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് അറിയിച്ചു.
വിവിധ കര്‍ഷക സംഘടനകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സൗജന്യ ചരക്കു നീക്കത്തിന് തീരുമാനമുണ്ടായത്. ഈ മാസം 24വരെ സൗജന്യമുണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടോള്‍ ബൂത്തുകളില്‍ ഈ മാസം 18ന് അര്‍ധരാത്രിവരെയും കര്‍ഷകര്‍ക്ക് ഇളവ് നല്‍കാനും തീരുമാനമുണ്ട്.
ഓരോ കര്‍ഷകനും 50 കിലോ വരെയുള്ള ചരക്കു നീക്കത്തിന് പൂര്‍ണ ഇളവ് അനുവദിക്കാന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."