ദുരിതമകറ്റാന്‍ സഹായവുമായി മഹാരാഷ്ട്ര പൊലിസ്
മുംബൈ: 500,1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതോടെ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ മഹാരാഷ്ട്ര പൊലിസ് രംഗത്ത്.
അസാധുവാക്കിയ പണം പലയിടത്തും വാങ്ങിക്കാന്‍ തയാറാകാത്തത് ഉപഭോക്താക്കളെ ദുരിതത്തിലാക്കിയ സാഹചര്യത്തിലാണ് ജനസേവനത്തിനായി പൊലിസ് രംഗത്തെത്തിയത്.
500, 1000 രൂപ നോട്ടുകള്‍ ഏതെങ്കിലും വ്യാപാര സ്ഥാപനങ്ങളില്‍ എടുക്കാതിരുന്നാല്‍ അക്കാര്യം ചൂണ്ടിക്കാട്ടി പൊലിസ് പുറത്തുവിട്ട 46 നമ്പറുകളിലേതിലെങ്കിലും എസ്.എം.എസ് അല്ലെങ്കില്‍ വാട്‌സ് ആപ്പ് മുഖേന വിവരം അറിയിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പെട്രോള്‍ പമ്പുകള്‍, ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളിലാണ് ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. അസാധുവാക്കിയ നോട്ടുകള്‍ മാറ്റി കിട്ടാനുള്ള കഷ്ടപ്പാടിനിടയില്‍പെട്ട് ജനങ്ങള്‍ നട്ടം തിരിയുകയാണ്. തങ്ങളുടെ കൈവശമുള്ള പഴയ നോട്ടുകള്‍ നല്‍കിയാല്‍ പലയിടത്തും നിരസിക്കപ്പെടുന്നു.
ഇതിനിടയില്‍ പുതിയതായി പുറത്തിറക്കിയ 2000 രൂപയാകട്ടെ മാറികിട്ടാന്‍ നിര്‍വാഹമില്ലാത്തതുകാരണം തീര്‍ത്തും വെട്ടിലായ അവസ്ഥയിലാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."