HOME
DETAILS
MAL
പണം അസാധുവാക്കിയതോടെ കശ്മിരില്‍ സേനക്കു നേരെ കല്ലേറില്ലാതായെന്ന് പ്രതിരോധ മന്ത്രി
backup
November 15 2016 | 19:11 PM
ന്യൂഡല്‍ഹി:ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ അസാധുവാക്കിയതോടെ കശ്മിരില്‍ സുരക്ഷാ സേനയ്ക്കെതിരായ കല്ലേറ് ഇല്ലാതായതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. സേനക്കു നേരെ കല്ലേറിന് 500 രൂപയും മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് 1000 രൂപയുമായിരുന്നു ഇവിടെ ചിലര്‍ നല്‍കിയിരുന്നത്. പ്രധാനമന്ത്രിയുടെ നടപടി മൂലം ഭീകരര്‍ക്ക് ഫണ്ട് ലഭ്യമാകാതായി. ഇതോടെയാണ് കശ്മിരില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."