സര്‍വേന്ത്യാ മുസ്‌ലിംലീഗും മുഹമ്മദലി ജിന്നയും
'യൂത്ത് ലീഗ് സമ്മേളനപ്രചാരണ ബോര്‍ഡുകളില്‍ നെഹ്‌റു മുതല്‍ സുഭാഷ് ചന്ദ്രബോസ് വരെ''എന്ന ശീര്‍ഷകത്തില്‍ ഒരു പത്രത്തില്‍വന്ന സചിത്ര വാര്‍ത്തയാണ് ഈ കുറിപ്പിന് ആധാരം. 1906 ല്‍ മുസ്‌ലിം ലീഗിനു ജന്മംനല്‍കിയതു മുഹമ്മദലി ജിന്നയാണെന്നും കോണ്‍ഗ്രസിന്റെ നയനിലപാടുകളിലുള്ള ആശയപരമായ വിയോജിപ്പുകൊണ്ടണ്ടാണ് ജിന്ന കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു മുസ്‌ലിംലീഗിനു രൂപംനല്‍കിയതെന്നുമാണ് ആ വാര്‍ത്തയില്‍ പറയുന്നത്. ഇതു തികച്ചും തെറ്റും ചരിത്രത്തെ തമസ്‌കരിക്കലുമാണ്.
വൈദേശികാധിപത്യത്തിനെതിരേ താളംപിഴച്ച പോരാട്ടം നടത്തിക്കൊണ്ടിരുന്ന ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് പുരോഗതിയുടെ ദിശാബോധം നല്‍കിയ സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ 1885 ല്‍ രൂപീകരിച്ച ആള്‍ ഇന്ത്യാ മുഹമ്മദന്‍ എജ്യുക്കേണല്‍ കോണ്‍ഫെറന്‍സിന്റെ ഇരുപതാം വാര്‍ഷികമഹോത്സവമാണ് സത്യത്തില്‍ മുസ്‌ലിംകള്‍ക്കായി ഒരു രാഷ്ട്രീയപ്രസ്ഥാനമെന്ന ആശയത്തിനു വേദിയായത്. എല്ലാ വാര്‍ഷികത്തിനും വിദ്യാഭ്യാസസമ്മേളനമാണ് നടത്തിയിരുന്നത്. അത്തവണ ഒരു രാഷ്ട്രീയസമ്മേളനംകൂടി നടത്താമെന്നു സ്വാഗതസംഘം ചെയര്‍മാനായ നവാബ് സലീമുല്ല സംഘാടകസമിതിയില്‍ നിര്‍ദേശം വച്ചു. യോഗം അത് അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ നവാബ് സലീമുല്ല 1906 നവംബര്‍ ഒന്‍പതിന് ഇന്ത്യയിലെ വിവിധപ്രദേശങ്ങളിലെ മുസ്‌ലിം നേതാക്കാന്മാര്‍ക്ക് ഒരു സര്‍ക്കുലര്‍ തയാറാക്കി അയച്ചു. 'ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒരു സംഘടനയുണ്ടായാല്‍ മുസ്‌ലിംകളെപ്പറ്റി സര്‍ക്കാരിനു ലഭിക്കുന്ന നിവേദനങ്ങളെക്കുറിച്ച് ആ സംഘടനയുമായി ആലോചിക്കാവുന്നതും ബന്ധപ്പെട്ട ഉത്തരവുകള്‍ പാസ്സാക്കുന്നതിനുമുമ്പ് സംഘടനയുടെ അഭിപ്രായം ആരായാവുന്നതുമാണ്' എന്നതായിരുന്നു സര്‍ക്കുലറിലെ ആശയം.
സമ്മേളന നഗരിയായ ധാക്കയിലെ ഷാബാഗ് ഉദ്യാനത്തിലേയ്ക്ക് ഇന്ത്യയുടെ നാനാഭാഗത്തുനിന്ന് പ്രഗത്ഭമതികളായ മുസ്‌ലിംനേതാക്കളും വിദ്യാഭ്യാസവിദഗ്ധരും സ്വാതന്ത്ര്യസമരത്തിലും ശിപ്പായിലഹളയിലും മുന്നില്‍നിന്നു പൊരുതിയ തലമൂത്ത വിപ്ലവകാരികളുമുള്‍പ്പെടെ അനേകംപേരെത്തി. സര്‍ സയ്യിദിന്റെ സന്തതസഹചാരിയും അലിഗര്‍ പ്രസ്ഥാനത്തിന്റെ നെടുംതൂണും മുസ്‌ലിം ലോകത്ത് സമാദരണീയനുമായ നവാബ് വഖാറുല്‍ മുല്‍ക്ക്, അലിഗര്‍ എ.എം.ഒ കോളജിന്റെ ഓണററി സിക്രട്ടറിയും പേരെടുത്ത തൂലികാകാരനുമായ നവാബ് മുഹ്‌സിനുല്‍ മുല്‍ക്ക്, വിശ്വവിഖ്യാത നിയമപണ്ഡിതനും ചരിത്രകാരനുമായ സര്‍ സയ്യിദ് അമീറലി, ഇന്ത്യന്‍ വിപ്ലവത്തിന്റെ ഇതിഹാസനായകന്മാരായ മൗലാനാ ഷൗക്കത്തലി, അനുജന്‍ മൗലാനാ മുഹമ്മദലി, ബിഹാറില്‍നിന്നുള്ള പടക്കുതിരകളായ ബാരിസ്റ്റര്‍ സര്‍ അലി ഇമാം, ബാരിസ്റ്റര്‍ സര്‍ ഹസന്‍ ഇമാം, രാഷ്ട്രമീമാംസകനും കിടയറ്റ സമുദായസ്‌നേഹിയും വിദ്യാഭ്യാസവിദഗ്ധനുമായ മഹ്മൂദാബാദ് രാജാ സാഹിബ് തുടങ്ങി നിരവധി മഹാരഥന്മാര്‍ അവിടെ ഒത്തുകൂടിയിരുന്നു.
രാഷ്ട്രീയസ്വാധീനം നഷ്ടപ്പെടുകയും വൈദേശികഭരണത്തിന്റെ രൂക്ഷമായ വിദ്വേഷത്തിനു പാത്രമാവുകയും ചെയ്തതിനാല്‍ നരകതുല്യമായ പതനത്തിലെത്തിയ ഇന്ത്യയിലെ മുസ്‌ലിംകളുടെ സമുദ്ധാരണമായിരുന്നു ആ പണ്ഡിതസഭയുടെ ചിന്താവിഷയം. സാമ്പത്തിക,സാംസ്‌കാരിക മേഖലകളില്‍ കുതിച്ചുചാട്ടത്തിനു മുസ്‌ലിംകളെ സജ്ജമാക്കുക, സിവില്‍സര്‍വീസില്‍ അര്‍ഹമായ വിഹിതം ലഭ്യമാക്കുക, ഇസ്‌ലാം എന്ന പൊതുലക്ഷ്യത്തിനുവേണ്ടണ്ടണ്ടി ഏകോപിപ്പിച്ചു പൊതുവേദി രൂപീകരിക്കുക ഇവയായിരുന്നു ചര്‍ച്ചയുടെ കാതല്‍.
ഒരുപകലും രാത്രിയും നീണ്ടണ്ടണ്ട ചര്‍ച്ചയ്ക്കുശേഷം ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ഒരു രാഷ്ട്രീയസംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചു. സംഘടനയ്ക്ക് എന്തു പേരിടണമെന്നായി അടുത്ത ചര്‍ച്ച. ഇന്ത്യന്‍ നാഷനല്‍ മുസ്‌ലിം കോണ്‍ഗ്രസ്, മുസ്‌ലിം കോണ്‍ഫിഡറസി തുടങ്ങിയ പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും ഒടുവില്‍ പഞ്ചാബില്‍ നിന്നുള്ള പ്രതിനിധി സംഘത്തലവന്‍ സര്‍ മിയാന്‍ ശാഫി നിര്‍ദേശിച്ച പേര് എല്ലാവര്‍ക്കും സ്വീകാര്യമായി; സര്‍വേന്ത്യാ മുസ്‌ലിം ലീഗ്.
ഷാബാഗ് ഉദ്യാനത്തില്‍ തിങ്ങിനിറഞ്ഞ പുരുഷാരത്തെ അഭിസംബോധന ചെയ്ത് നവാബ് മുഹ്‌സിനുല്‍ മുല്‍ക്ക് വിളംബരം ചെയ്തു: ''ഇതാ 13 നൂറ്റാണ്ടണ്ടുകളുടെ ചരിത്രത്തിലാദ്യമായി ഇന്ത്യാ മഹാരാജ്യത്തിലെ മുസ്‌ലിം ബഹുജനങ്ങള്‍ക്കായി ജീവനുള്ള ഒരു സംഘടന പിറന്നു വീണിരിക്കുന്നു. എല്ലാവിധ സങ്കുചിതചിന്തകള്‍ക്കും അതീതമായി മുസ്‌ലിംസമുദായത്തിലെ എല്ലാ അംഗങ്ങള്‍ക്കും അവരുടെ സ്വന്തമെന്നു കരുതാവുന്ന ഒരു സംഘടന. സര്‍വേന്ത്യാ മുസ്‌ലിം ലീഗ്.''
സംഘടനയുടെ ആദ്യ പ്രസിഡന്റണ്ടായി സുല്‍ത്താന്‍ മുഹമ്മദ് ഷാ ആഖാ ഖാനെയും ഓണററി സിക്രട്ടറിയായി നവാബ് വഖാറുല്‍ മുല്‍ക്കിനെയും ജോയിന്റ് സെക്രട്ടറിയായി നവാബ് മുഹ്‌സിനുല്‍ മുല്‍ക്കിനെയും ട്രഷററായി മഹ്മൂദാബാദ് രാജയെയും തിരഞ്ഞെടുത്തു. മൗലാനാ മുഹമ്മദലി, സര്‍ സയ്യിദ് വസീര്‍ ഹസന്‍, നവാബ് സലീമുല്ല, ഹഖീം അജ്മല്‍ഖാന്‍, ബാരിസ്റ്റര്‍ മൗലവി മസ്ഹറുല്‍ ഹഖ്, ജസ്റ്റിസ് ഷാദിന്‍, അഫ്ത്താഫ് അഹമ്മദ് ഖാന്‍, നവാബ് അലി ചൗധരി, റഫിഉദ്ദീന്‍ എന്നിവരായിരുന്നു പ്രവര്‍ത്തകസമിതി അംഗങ്ങള്‍. 1906 മുതല്‍ 1910 വരെ അലീഗഢിലാണ് മുസ്‌ലിം ലീഗിന്റെ കേന്ദ്രകാര്യാലയം പ്രവര്‍ത്തിച്ചത്.
അസൂയാലുക്കളും ഗൂഢതന്ത്രക്കാരും എപ്പോഴും എവിടെയുമുണ്ടണ്ടല്ലോ. അലീഗഢിലുമുണ്ടണ്ടായി മുസ്‌ലിംലീഗിനെതിരേ ഗൂഢാലോചന. അലീഗഢില്‍നിന്നു മുസ്‌ലിം ലീഗിന്റെ ആസ്ഥാനം മാറ്റുകയായിരുന്നു അവരുടെ ലക്ഷ്യം. അലീഗഢ് കോളജിന്റെ ബ്രിട്ടീഷുകാരനായ പ്രിന്‍സിപ്പല്‍ തിയോഡര്‍ ബക്ക് ആയിരുന്നു ഈ നീക്കത്തിന്റെ ആസൂത്രകന്‍. സര്‍ക്കാര്‍ പിന്തുണയില്‍ അവര്‍ വിജയിച്ചു. മുസ്‌ലിംലീഗിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് അലീഗഢില്‍ നിന്ന് ലഖ്‌നോവിലേക്ക് മാറ്റേണ്ടിവന്നു. ഈ പ്രതിസന്ധിക്ക് പുറമെ രൂക്ഷമായ സാമ്പത്തികപ്രയാസങ്ങള്‍ മുസ്‌ലിം ലീഗിന് രചനാത്മകമായ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് തടസ്സമായി നിന്നു.
1906 ഡിസംബര്‍ 30നു ധാക്ക നഗരത്തില്‍ മുസ്‌ലിം ലീഗിന്റെ രൂപവല്‍ക്കരണ യോഗം നടക്കുമ്പോള്‍ ബംഗാളിലെ മറ്റൊരു നഗരമായ കല്‍ക്കത്തയില്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു മുഹമ്മദലി ജിന്ന. ഗോപാലകൃഷ്ണ ഗോഖലെയും തുടര്‍ന്നു സരോജിനി നായിഡുവും 'ഹിന്ദു മുസ്‌ലിം ഐക്യത്തിന്റെ അമ്പാസഡര്‍' എന്നും മഹാനായ ഗാന്ധിജി 'ഖാഇദെ അഅ്‌സം' (ഏറ്റവും വലിയ നേതാവ്) എന്നും വിശേഷിപ്പിച്ച മുഹമ്മദലി ജിന്ന അക്കാലത്തു കോണ്‍ഗ്രസിന്റെ ഉന്നതനേതാവായിരുന്നു. 1906 ല്‍ മുസ്‌ലിം ബുദ്ധിജീവികള്‍ ഒന്നടങ്കം മുസ്‌ലിം ലീഗിലേക്ക് ഒഴുകിയിട്ടും ജിന്നക്കു കുലുക്കമില്ലായിരുന്നു.
പൊതുജീവിതത്തില്‍ മതേതരത്വ ആശയങ്ങള്‍ മുറുകെപിടിച്ച ജിന്നക്ക് മുസ്‌ലിം ലീഗിനെപ്പറ്റി അനേകം സംശയങ്ങളുണ്ടണ്ടായിരുന്നു. ജിന്നയെ മുസ്‌ലിം ലീഗിലേയ്ക്കു ക്ഷണിച്ചത് അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസായി വിരമിച്ച സര്‍ വസീര്‍ ഹസനും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഇതിഹാസ നായകന്‍ മൗലാനാ മുഹമ്മദലിയുമായിരുന്നു. 1913 ല്‍ പ്രിവികൗണ്‍സില്‍ പ്രാക്ടീസുമായി ജിന്ന ലണ്ടണ്ടനില്‍ താമസിക്കുന്ന കാലത്തായിരുന്നു ഈ കൂടിക്കാഴ്ച.
പ്രലോഭനങ്ങള്‍ക്കും പ്രശംസാവചനങ്ങള്‍ക്കും കീഴ്‌പ്പെടുത്താനാവാത്ത ജിന്നയോട് സര്‍ വസീര്‍ ഹസന്‍ ഇങ്ങനെ പറഞ്ഞു: ''ഒരു ഭൂഖണ്ഡത്തെ മുഴുവന്‍ ചലിപ്പിക്കാനാവശ്യമായ നേതൃവൈഭവം താങ്കളുടെ വിരല്‍തുമ്പിലുണ്ട്. ഒരു സമുദായത്തിന്റെ ആലസ്യം മുഴുവന്‍ തട്ടിയകറ്റാനാവശ്യമായ ആജ്ഞാശക്തി താങ്കളുടെ കണ്ണുകള്‍ക്കുണ്ടണ്ട്. ഈ സിദ്ധിവിശേഷങ്ങള്‍ അടിത്തട്ടിലാണ്ടു കിടക്കുന്ന ഇന്ത്യയിലെ മുസ്‌ലിംസമുദായത്തിന്റെ പുരോഗതിക്കായി ദയവായി താങ്കള്‍ വിനിയോഗിക്കണം.''
''മുസ്‌ലിം ഇന്ത്യ താങ്കള്‍ക്കു വേണ്ടണ്ടി കാത്തിരിക്കുകയാണ്. ഇനിയുള്ള താങ്കളുടെ പോരാട്ടങ്ങള്‍ മുസ്‌ലിം ലീഗിലൂടെയാവാം.'' എന്നു മൗലാനാ മുഹമ്മദലി ജൗഹറും അഭ്യര്‍ഥിച്ചു. ഒടുവില്‍, അവരുടെ അഭ്യര്‍ഥനയെ മാനിച്ച് മുസ്‌ലിംലീഗില്‍ അംഗമാവാന്‍ ദേശീയതാല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന നിബന്ധനയോടെ ജിന്ന സമ്മതിക്കുകയായിരുന്നു. ഇതില്‍നിന്നു തന്നെ മുസ്‌ലിം ലീഗിന് ജന്മംനല്‍കിയത് മുഹമ്മദലി ജിന്നയല്ലെന്നു നിസ്സംശയം മനസ്സിലാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."