HOME
DETAILS
MAL
ലണ്ടനില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി ജീവനൊടുക്കി
backup
November 15 2016 | 19:11 PM
ലണ്ടന്‍: ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡ്ലാന്റ്സിലുള്ള സ്കൂളിലെ വിദ്യാര്‍ഥിയായ ഇന്ത്യന്‍ വംശജനായ 15കാരന് തൂങ്ങിമരിച്ചു. രാജ് മിനാ റായത്ത് ദമ്പതിമാരുടെ മകന് ബ്രാന്‍ഡണ്‍ സിംഗ് റായത്ത് എന്ന കുട്ടിയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ഒന്‍പതിനാണ് സംഭവം. സഹപാഠികളുടെ ഉപദ്രവം സഹിക്കാനാകാതെയാണ് കുട്ടി ജീവനൊടുക്കിയതെന്ന് മാതാവ് പരാതിപ്പെട്ടു.
സ്വവര്‍ഗാനുരാഗി എന്ന് വിളിച്ചാണ് കുട്ടിയെ അവഹേളിച്ചതെന്നാണ് പരാതി. മാനസികമായി തകര്‍ന്ന കുട്ടി ഞരമ്പു മുറിച്ചും വിഷംകഴിച്ചും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ഡോക്ടര്‍മാരോ സ്കൂള്‍ അധികൃതരോ തങ്ങളെ സഹായിച്ചില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. അതേസമയം, റായത്തിന്റെ മരണത്തിലുള്ള ദു:ഖത്തില്‍ സ്കൂളും പങ്കുചേരുന്നുവെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."