സിസേറിയന്‍ കുട്ടികള്‍ക്ക് പൊണ്ണത്തടി സാധ്യത
ലണ്ടന്‍: സിസേറിയന്‍ വഴി ജനിക്കുന്ന കുട്ടികള്‍ക്ക് പൊണ്ണത്തടിയുടെ സാധ്യത കൂടുതലാണെന്ന് പഠനം. സാധാരണ പ്രസവത്തേക്കാള്‍ 40 ശതമാനം പൊണ്ണത്തടി സാധ്യത സിസേറിയന്‍ വഴിയുള്ള കുട്ടികള്‍ക്കുണ്ടാകുമെന്ന് യു.എസിലെ ജോണ്‍ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. മാതാവിന് പൊണ്ണത്തടിയുണ്ടെങ്കില്‍ കുട്ടിക്ക് സാധ്യത വളരെക്കൂടുതലാണ്. എന്നാല്‍ പൊണ്ണത്തടിയുള്ള മാതാവിന് സാധാരണ പ്രസവത്തിലൂടെ ജനിക്കുന്ന കുഞ്ഞിന് സാധ്യത കുറവായിരിക്കുമെന്നും പഠനം കണ്ടെത്തി.
ബാള്‍ട്ടിമോര്‍ ജോണ്‍ ഹോപ്കിന്‍സ് ബ്ലൂം ബര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ എപ്പിഡമോളജി അസിസ്റ്റന്റ് പ്രൊഫസറായ നോയല്‍ മ്യൂള്ളര്‍ ആണ് പഠനം നടത്തിയത്. പ്രസവ സമയത്തെ അമ്മയുടെ ഭാരം, വിദ്യാഭ്യാസം, പ്രസവത്തിന് മുമ്പുള്ള ബോഡി മാസ് ഇന്‍ഡക്‌സ്, ഗര്‍ഭസമയത്തെ കൂടിയ ഭാരം, വായുമലിനീകരണം, ജനന സമയത്തെ കുട്ടിയുടെ ഭാരം എന്നിവ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."