അഴീക്കോട്ട് മിന്നുംതാരമായി കെ.എം ഷാജി
സംസ്ഥാനത്ത് ശക്തമായ പോരാട്ടം നടന്ന് അഴീക്കോട് മണ്ഡലത്തില്‍ എം.വി നികേഷ്‌കുമാറിനെ മലര്‍ത്തിയടിച്ച് കെ.എം ഷാജി വിജയക്കൊടി പാറിച്ചു. മത്സരനാളുകളില്‍ ലൈവായി നിന്ന വാദപ്രതിവാദങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു മണ്ഡലം. പരസ്പരമുള്ള അരോപണ പ്രത്യാരോപണങ്ങള്‍ ഇത്രയേറെ ഉയര്‍ന്ന വേറെ മണ്ഡലം ഉണ്ടാകില്ല. കിണറ്റിലിറങ്ങിയും വെള്ളം കോരിയും നടത്തിയ ജലപരിശോധന കൊണ്ട് മണ്ഡലം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സോഷ്യല്‍ മീഡിയകളിലും പരസ്പരം പോരടിച്ചും പ്രചാരണച്ചൂടിന്റെ പാരമ്യതയില്‍ എത്തിയ മണ്ഡലം അവസാനം കെ.എം ഷാജിയെ പിന്തുണക്കുകയായിരുന്നു.
കേരളത്തിലെ ചാനല്‍ രംഗത്തെ അതികായകനെ പരാജയപ്പെടുത്തിയ ഷാജിയുടെ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കമുണ്ട്. സ്വതന്ത്രവേഷത്തില്‍ മണ്ഡലത്തിലെത്തിയ നികേഷിന് വിജയം മുന്നില്‍കണ്ട് പാര്‍ട്ടി ചിഹ്നം നല്‍കിയെങ്കിലും പരാജയത്തിന്റെ രുചിയറിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മണ്ഡലത്തില്‍ നടത്തിയ വികസന മുേറ്റങ്ങളാണ് ഷാജിയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഹരിത രാഷ്ട്രീയത്തിന്റെ ആവേശമായ ഷാജി നിയമസഭയിലും 100 ശതതമാനം ഹാജര്‍ നേടിയിരുന്നു. തെരഞ്ഞെടുപ്പില്‍ മാത്രം രംഗത്തിറങ്ങുവര്‍ക്ക് പൊതുപ്രവര്‍ത്തകര്‍ നല്‍കുന്ന പ്രഹരമായാണ് ഷാജിയുടെ വിജയത്തെ വിലയിരുത്തപ്പെടുന്നത്. നികേഷിന്റെ താരപരിവേശത്തിലും അഴീക്കോടിന്റെ മനസില്‍ നിറഞ്ഞ് നിന്ന് വിജയിക്കാനായത് ലീഗ് രാഷ്ട്രീയത്തില്‍ ഉറച്ച നിലപാടുകളുടെ ഉഗ്രശബ്ദമായ ഷാജിക്ക് കൂടുതല്‍ കരുത്തുപകരും.
്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."