കേരള ബാങ്ക്: ബാധ്യത ഏറ്റെടുക്കണമെന്ന് ജീവനക്കാര്‍
തിരുവനന്തപുരം: സംസ്ഥാന സഹകരണ ബാങ്കിനെയും ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിച്ച് രൂപീകരിക്കുന്ന നിര്‍ദിഷ്ട കേരള ബാങ്ക് ഈ ബാങ്കുകളുടെ ബാധ്യതകള്‍ കൂടി ഏറ്റെടുക്കണമെന്ന് ജീവനക്കാര്‍.
കേരള ബാങ്ക് രൂപീകരണത്തിനു മുന്നോടിയായി രൂപീകരിച്ച വിദഗ്ധ സമിതി വിളിച്ചുചേര്‍ത്ത് യോഗത്തിലാണ് ജീവനക്കാരുടെ സംഘടനകള്‍ ഒറ്റക്കെട്ടായി ഈ ആവശ്യം ഉന്നയിച്ചത്.
14 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും നല്‍കിയ വായ്പയിനത്തില്‍ 1000 കോടിയില്‍പരം രൂപ നിഷ്‌ക്രിയ ആസ്തിയായി കിടക്കുന്നുണ്ട്. ഇതില്‍ 4000 കോടി സംസ്ഥാന സഹകരണ ബാങ്ക് മാത്രം നല്‍കിയതാണ്.
ഈ വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചു നല്‍കിയതാണ്. ഈ ബാധ്യത ഏറ്റെടുക്കാനുള്ള തീരുമാനമില്ലാതെ കേരള ബാങ്ക് രൂപീകരണ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.
സി.കെ അബ്ദുറഹിമാന്‍, എന്‍. ജയമോഹന്‍ (ഓള്‍ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്), സി. ബാലകൃഷ്ണന്‍, വി.ബി പത്മകുമാര്‍ (ഡിസ്ട്രിക്ട് കോ- ഓപറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍), കെ. ചന്ദ്രശേഖരന്‍ നായര്‍ (ഓള്‍ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയന്‍) തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."