HOME
DETAILS

സഹകരണത്തിന് വിലക്ക്; ലക്ഷ്യം ഇടപാടുകാരെ അകറ്റല്‍

  
backup
November 15 2016 | 20:11 PM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b2%e0%b4%95%e0%b5%8d

കോഴിക്കോട്: നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഒന്നാം ചുവടാണ് ഇടപാടുകാരെ ബാങ്കില്‍ നിന്നും അകറ്റാനുളള പുതിയ ഉത്തരവെന്നു സൂചന. പഴയ നോട്ടുകള്‍ സഹകരണ ബാങ്കുകള്‍ വഴി മാറ്റാന്‍ കഴിയില്ലെങ്കില്‍ വലിയവിഭാഗം ഇടപാടുകാര്‍ മറ്റു ബാങ്കുകളെ ആശ്രയിക്കുമെന്നും കാലക്രമേണ ഇവര്‍ സഹകരണ ബാങ്കുകളെ കൈവിടുമെന്നുമാണ് കണക്കുകൂട്ടല്‍.
സഹകരണ പ്രസ്ഥാനങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടതു-വലതു കക്ഷികള്‍ക്കു നല്‍കുന്ന മേല്‍ക്കൈക്ക് കടിഞ്ഞാണിടുകയെന്ന ബി.ജെ.പിയുടെ രാഷ്ട്രീയ അജന്‍ഡയും സാമ്പത്തിക ഇടപാടുകളെ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ കീഴിലാക്കുകയെന്ന കേന്ദ്രത്തിന്റെ നീക്കവും യോജിക്കുമ്പോള്‍ കേരളത്തിലെ സഹകരണ ബാങ്കുകള്‍ കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.  
 റിസര്‍വ് ബാങ്കിന്റെ നിയന്ത്രണമില്ലാത്ത സഹകരണ ബാങ്കുകള്‍ക്കുമേല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള ഏറ്റവും അനുകൂല സാഹചര്യമാണ് ഇപ്പോഴത്തേതെന്ന വിലയിരുത്തലാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. നിരവധി പേര്‍ക്ക് പ്രാഥമിക സഹകരണ ബാങ്കുകളില്‍ മാത്രമാണ് അക്കൗണ്ട് ഉള്ളത്.  ഇത്തരക്കാരാണ് സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളെ നിലനിര്‍ത്തുന്നതും. അസാധുവായ 1000, 500 രൂപാ നോട്ടുകള്‍ ഇവര്‍ക്ക് സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കാനോ മാറ്റി പുതിയ കറന്‍സിയാക്കാനോ ഇനി കഴിയില്ല. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് കൈയിലുളള പണം മാറ്റിയെടുക്കണമെങ്കില്‍ മറ്റേതെങ്കിലും ദേശസാല്‍കൃത ബാങ്കിനെയോ പുതുതലമുറ ബാങ്കുകളേയൊ സമീപിക്കേണ്ടി വരും.
 1969ലെ കേരളാ സഹകരണ നിയമം അനുസരിച്ചു പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍ക്കു മേല്‍ റിസര്‍വ് ബാങ്കിനു നേരിട്ടു നിയന്ത്രണമില്ല. അതിനാല്‍ തന്നെ ബാങ്കിങ് റഗുലേഷന്‍ ആക്ടിന്റെ പരിധിയില്‍ സഹകരണ ബാങ്കുകള്‍ വരില്ല. ഇതു കള്ളപ്പണം സഹകരണബാങ്കില്‍ അടിഞ്ഞുകൂടാന്‍ ഇടയാക്കിയെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. ഒപ്പം അവിദഗ്ധര്‍ സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നുവെന്ന ആരോപണവും സഹകരണ മേഖലയ്‌ക്കെതിരേയുണ്ട്.
എന്നാല്‍ പല സഹകരണ ബാങ്കുകളുംപൊതുമേഖലാ ബാങ്കുകളെയോ പുതുതലമുറ ബാങ്കുകളെയോ പോലെ എ.ടി.എം സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്. സഹകരണ ബാങ്കുകളുടെ ഭരണസമിതികള്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെങ്കിലും പലതും പ്രവര്‍ത്തിക്കുന്നത് മികച്ച മാനേജ്‌മെന്റിന്റെ കീഴിലാണ്.
 ഒരു പ്രദേശത്തു നിന്നുള്ള ജനങ്ങളുടെ നിക്ഷേപം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം ബാങ്കുകളുടെ പ്രവര്‍ത്തനം സുതാര്യമാണെന്നും സഹകരണ ബാങ്ക് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
 എന്നാല്‍ കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കോടിക്കണക്കിന് രൂപ ഹവാലാ ഇടപാടുകാരും തീവ്രവാദ സംഘടനകളും നിക്ഷേപം നടത്തിയിട്ടുണ്ടെന്ന ആരോപണവുമായി ബി.ജെ.പി നേതൃത്വം നേരത്തെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് സഹകരണ ബാങ്കുകളുടെ സ്വീകാര്യതയ്ക്കു മങ്ങലേല്‍പ്പിക്കുന്ന നടപടിക്ക് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  39 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  3 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago