'ജനങ്ങളെ മുഖവിലയ്ക്കെടുക്കാത്ത നിയമനിര്‍മാണം വെല്ലുവിളി'
മലപ്പുറം: ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ജനങ്ങളുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കാതെയും അവരെ വിശ്വാസത്തിലെടുക്കാതെയും നിയമനിര്‍മാണം നടത്തുന്നതു ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി. ഏകസിവില്‍കോഡിന്റെ പേരില്‍ പൗരന്മാരുടെ വിശ്വാസ സ്വാതന്ത്രത്തെയാണ് കേന്ദ്ര സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെമ്മാട് ദാറുല്‍ ഹുദായില് സുന്നി മഹല്ല് ഫെഡറേഷന് ജില്ലാ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. പൊതുജനങ്ങളുടെ ജീവിത, വ്യവഹാര സ്വാതന്ത്ര്യത്തെ കറന്‍സി മാറ്റത്തിന്റെ പേരിലും ചോദ്യം ചെയ്യുപ്പെടുന്ന അവസ്ഥയാണ്.
രാജ്യത്തെ ജനങ്ങളുടെ നിത്യജീവിത വ്യവസ്ഥിതിതന്നെ പ്രതിസന്ധിയിലായ അവസ്ഥയാണ് നിലവിലുള്ളതെന്നും തങ്ങള്‍ പറഞ്ഞു.
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. പി. കുഞ്ഞാണി മുസ്ലിയാര്, ഏലംകുളം ബാപ്പു മുസ്ലിയാര്, കെ.എം സൈതലവി ഹാജി, കാളാവ് സൈതലവി മുസ്ലിയാര്, കെ. എ. റഹ്മാന് ഫൈസി, പാതാക്കര മുഹമ്മദ് കോയ തങ്ങള്‍, വി. കുഞ്ഞുട്ടി മുസ്ലിയാര്, കെ.കെ. എസ് തങ്ങള്‍ വെട്ടിച്ചിറ, കെ. സൈതുട്ടി ഹാജി പെരിന്തല്‍മണ്ണ, യു.ശാഫി ഹാജി, അസീസ് ബാഖവി സംസാരിച്ചു.
അബ്ദുല്‍ അസീസ് ബാഖവി, എ.കെ ആലിപ്പറമ്പ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. എസ്.കെ പി.എം തങ്ങള്‍, ഒ.കെ കുഞ്ഞിമാനു മുസ്ലിയാര്, പി. മോയിട്ടു മൗലവി, എം.ടി മൊയ്തുട്ടി ഹാജി വെളിയങ്കോട് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."