ഇന്നലെയും നോട്ടോട്ടം
മലപ്പുറം: 500, 1000 രൂപകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ജില്ലയില്‍ ഇന്നലെയും തീര്‍ന്നില്ല. ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫിസുകള്‍ക്കും മുന്നില്‍ പണമിടപാടുകള്‍ നടത്താനെത്തിയവരുടെ നീണ്ട നിരയായിരുന്നു.
10, 20, 100 രൂപകളുടെ നോട്ടുകള്‍ എറെക്കുറെ തീര്‍ന്നതിനാല്‍ മിക്ക ആളുകള്‍ക്കും ലഭിച്ചത് 2,000 രൂപയുടെ ഒറ്റ നോട്ടുകളാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എ.ടി.എമ്മുകള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. വേണ്ടത്ര പണം ലഭ്യമല്ലാത്തതിനാലാണിത്. അതേസമയം, 500 രൂപാ നോട്ടുകള്‍ ഇന്നോ നാളെയോ ബാങ്കുകളിലെത്തുമെന്നാണ് അറിയുന്നത്.
ചുരുങ്ങിയ ദിവസങ്ങള്‍ക്കകം എല്ലാ എ.ടി.എമ്മിലും പുതിയ 500, 100 രൂപ നോട്ടുകള്‍ എത്തുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു. 2,000 രൂപാ നോട്ടുകള്‍ എ.ടി.എംവഴി ലഭ്യമാക്കുന്നതിനുള്ള സോഫ്റ്റ്വെയര് നവീകരണം ജില്ലയില്‍ നടന്നുവരികയാണ്. യൂനിയന്‍ ബാങ്കിനു കീഴിലുള്ള വിവിധ എ.ടി.എമ്മുകളില്‍ ഇന്നലെ മുതല്‍ 2000 രൂപ നോട്ടുകളും ലഭിച്ചുതുടങ്ങിയിട്ടുണ്ട്.
പണം മാറാനായി എ.ടി.എമ്മിന്റെ രഹസ്യ പിന് നമ്പറും മറ്റും കൈമാറുന്നതും വര്‍ധിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."