അനാവശ്യ തിരക്ക് ഒഴിവാക്കുക: കലക്ടര്‍
മലപ്പുറം: ബാങ്കുകളിലും എ.ടി.എമ്മുകളിലും അനാവശ്യമായി ദിവസവും വരിനിന്നു പണം പിന്‍വലിക്കുന്ന പ്രവണത ഒഴിവാക്കി പൊതുജനങ്ങള്‍ സഹകരിക്കണമെന്നു ജില്ലാ കലക്ടര്‍ എ. ഷൈന മോള്‍. ജില്ലയിലെ നിലവിലെ സഹചര്യത്തില്‍ ബാങ്കുകളിലെ പണവിതരണവുമായി ബന്ധപ്പെട്ട യോഗത്തില്‍ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു അവര്‍.
കൈയിലുള്ള പണത്തെകുറിച്ചോ ബാങ്കിലെ നിക്ഷേപത്തെകുറിച്ചോ പരിഭ്രാന്തരാകേണ്ടതില്ല. ബാങ്ക് അക്കൗണ്ടുള്ളവര്‍ പഴയനോട്ടുകള്‍ മുഴുവനും അക്കൗണ്ടില്‍ നിക്ഷേപിക്കണം. വേണമെങ്കില്‍ അന്നുതന്നെ 24,000 രൂപ വരെ ചെക്ക് എഴുതി എടുക്കാവുന്നതാണ്. 4000 വീതം മാറ്റിവാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. 100 രൂപ പുതിയ 500 രൂപ നോട്ടുകളുടെ ലഭ്യത കുറവായതിനാല്‍ എ.ടി.എം മുഖാന്തിരം ആവശ്യമുള്ള തുക പിന്‍വലിച്ച് സഹകരിക്കണം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ വ്യാപാരസ്ഥാപനങ്ങളില്‍ പരമാവധി അവ ഉപയോഗിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
വ്യാപാരികള്‍ കൂടുതല്‍ സ്വീപിങ് ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. കാര്‍ഡ് ഉപയോഗത്തിന് നിലവില്‍ കമ്മിഷന്‍ ഈടാക്കുന്നില്ല. ബാങ്കുകള്‍ക്ക് എ.ടി.എമ്മുകള്‍ക്കും കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനു കലക്ടര്‍ പൊലിസിനു നിര്‍ദേശം നല്‍കി.
കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എ.ഡി.എം പി. സെയ്യിദ് അലി, ഡെപ്യൂട്ടി കലക്ടര്‍മാരായ സി. അബ്ദുല്‍ റഷീദ്, എ. നിര്‍മലകുമാരി, ലീഡ് ബാങ്ക് മാനേജര്‍ കെ. അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."