സാമൂഹികനീതി വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ നവീകരിക്കും: മന്ത്രി
കോട്ടക്കല്‍: സാമൂഹികനീതി വകുപ്പിനു കീഴിലുള്ള ക്ഷേമസ്ഥാപനങ്ങള്‍ നവീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ. സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല ശിശുദിനാഘോഷം കോട്ടക്കലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ക്ഷേമസ്ഥാപനങ്ങളിലെ മുതിര്‍ന്ന പൗരന്മാര്ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇതു തടയുന്നതിനായി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുസമ്മേളനത്തില്‍ കോട്ടക്കല്‍ നഗരസഭ ചെയര്മാന് കെ.കെ നാസര്‍ അധ്യക്ഷനായി.
രാവിലെ നടന്ന ദിനാചരണപരിപാടികള്‍ പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അധ്യക്ഷനായി.
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സലീന ടീച്ചര്‍, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഹാജറുമ്മ ടീച്ചര്‍, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ ടി.വി മുംതാസ്, ജില്ലാ സാമൂഹികനീതി ഓഫിസര്‍ കെ.വി സുഭാഷ്കുമാര്‍, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസര്‍ ലത സി.ആര്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍, ശിശുവികസന പദ്ധതി ഓഫിസര്‍ ഗീതാഞ്ജലി, കോട്ടക്കല്‍ എസ്.ഐ സി. സുരേഷ് ബാബു. കെ. കൃഷ്ണടീച്ചര് സംസാരിച്ചു.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കോട്ടക്കല്‍ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യന്‍ മാധവന്‍കുട്ടി വാര്യര്‍ വിതരണം ചെയ്തു. കുട്ടികളുടെ റാലി, കലാമത്സരങ്ങള്‍ എന്നിവയും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."