വിദ്യാര്‍ഥികളെ മുന്നിലെത്തിക്കാന്‍ 'മുന്നേറ്റം' പദ്ധതി
തിരൂരങ്ങാടി: പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ പഠനപ്രവര്‍ത്തനങ്ങളുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ 'മുന്നേറ്റം' പദ്ധതിയുമായി കക്കാട് ജി.എം.യു.പി സ്‌കൂള്‍.
അധ്യാപകരുടെ കൂട്ടായ്മയിലാണ് 'മുന്നേറ്റം' രൂപംകൊണ്ടത് . അധ്യാപകര്‍ക്ക് കൂടുതല്‍ കരുത്തേകാനും കുട്ടികള്‍ക്ക് കൂടുതല്‍ അംഗീകാരത്തോടെയും ആത്മ വിശ്വാസത്തോടെയും മുന്നോട്ടുപോകാനും മുന്നേറ്റം രണ്ടാം പതിപ്പ് പുറത്തിറക്കി.
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, സാമൂഹ്യ പിന്നാക്കാവസ്ഥയുള്ളവര്‍, പ്രതിഭകള്‍ തുടങ്ങി വ്യത്യസ്ത തലത്തില്‍പെട്ട കുട്ടികള്‍ക്ക് ബോധന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക, പഠന പിന്നാക്കാവസ്ഥ പരിഹരിച്ച് എല്ലാകുട്ടികളേയും മികവുറ്റവരാക്കുക തുടങ്ങിയ ലക്ഷ്യവുമായി കഴിഞ്ഞ വര്‍ഷമാണ് 'മുന്നേറ്റം' തുടങ്ങിയത്.
വ്യത്യസ്ത നിലവാരക്കാരായ കുട്ടികള്‍ക്ക് കൃത്യമായ മൊഡ്യൂളിന്റെ അടിസ്ഥാനത്തില്‍ ചിട്ടയായ പരിശീലനത്തിലൂടെയും വിലയിരുത്തലിലൂടെയും ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നതാണിത്. വിവിധ സ്‌കൂളുകള്‍ 'മുന്നേറ്റ'ത്തെ മാതൃകയാക്കിയിരുന്നു. രക്ഷിതാക്കളും അധ്യാപകരും ഏറ്റെടുത്ത സംരംഭത്തിലൂടെ അക്കാദമിക നിലവാരത്തില്‍ സംസ്ഥാന തലത്തില്‍ തന്നെ മികച്ച സ്‌കൂളായി ജി.എം.യു.പി.എസ് കക്കാട് ശ്രദ്ധിക്കപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."