റവന്യു ജില്ലാ ശാസ്ത്രോത്സവം; ബാലുശ്ശേരിയും നാദാപുരവും മുന്നില്‍
വടകര: മടപ്പള്ളി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കോഴിക്കോട് റവന്യു ജില്ലാ ശാസ്ത്രോത്സവത്തില്‍ മൂന്നാം ദിനത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ബാലുശ്ശേരി ഉപജില്ലയും ഹൈസ്കൂള്‍ വിഭാഗത്തില്‍ നാദാപുരം ഉപജില്ലയും മുന്നേറുന്നു. ഒരിനം മാത്രം ബാക്കി നില്‍ക്കെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോഴിക്കോട് സിറ്റി ഉപജില്ലയും ഹൈസ്കൂള്‍ വിഭാഗത്തില്‍ കുന്നുമ്മല്‍ ഉപജില്ല രണ്ടാം സ്ഥാനത്താണ്.
സയന്സ്മേള യു.പി വിഭാഗത്തില്‍ കോഴിക്കോട് സിറ്റിയും എല്‍.പി വിഭാഗത്തില്‍ പേരാമ്പ്ര ഉപജില്ലയും മുറേുന്നു. യു.പി വിഭാഗത്തില്‍ മുക്കം, വടകര ഉപജില്ലകളും എല്‍.പി വിഭാഗത്തില്‍ വടകര ഉപജില്ലയും രണ്ടാം സ്ഥാനത്താണ്. ഗണിത ശാസ്ത്രമേളയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോഴിക്കോട് സിറ്റി, വടകര ഉപജില്ലകള്‍ ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ തോടന്നൂര്‍, കൊയിലാണ്ടി ഉപജില്ലകള്‍ ഒന്നും രണ്ടും സ്ഥാനത്തുണ്ട്. യു.പി വിഭാഗത്തില്‍ രണ്ടിനം മാത്രം ബാക്കിനില്‍ക്കെ നാദാപുരം, മേലടി ഉപജില്ലകള്‍ ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. എല്‍.പി വിഭാഗത്തില്‍ വടകര, നാദാപുരം ഉപജില്ലകള്‍ ഒന്നാംസ്ഥാനത്തിനായുള്ള പോരാട്ടം ശക്തമാക്കിയിട്ടുണ്ട്.
ഐ.ടി മേളയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോഴിക്കോട് റൂറല്‍ ഉപജില്ലയും ഹൈസ്കൂള്‍ വിഭാഗത്തില്‍ കൊയിലാണ്ടിയും യു.പി വിഭാഗത്തില്‍ മുക്കവും മുന്നിട്ടു നില്ക്കുമ്പോള് ബാലുശ്ശേരി, ചേവായൂര്‍, തോടന്നൂര്‍ എന്നീ ഉപജില്ലകള്‍ യഥാക്രമം രണ്ടാം സ്ഥാനത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."