കോണ്‍ഗ്രസ് നേതാക്കളുടെ 12 ലക്ഷം കോടി അഴിമതിപണം ഒറ്റരാത്രികൊണ്ട് പാഴ്കടലാസായി: അമിത് ഷാ
അഹമ്മദാബാദ്: യു.പി.എ ഭരണകാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതിയിലൂടെ സമ്പാദിച്ച 12 ലക്ഷം കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി ഒറ്റരാത്രി കൊണ്ട് പാഴ്കടലാസാക്കി മാറ്റിയെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ഇന്നാരംഭിക്കുന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭ പരിപാടികള്‍ നടത്താന്‍ തയ്യാറെടുക്കുമ്പോഴാണ് അമിത് ഷാ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയത്.
നാല് കോടിയുടെ കാറില്‍ ബാങ്കിലെത്തിയാണ് രാഹുല്‍ ഗാന്ധി 4000 രൂപാ മാറാന്‍ വരിനിന്നതെന്നും അദ്ദേഹം പരിഹസിച്ചു. പത്ത് വര്‍ഷത്തെ ഭരണത്തിനിടെ സോണിയ-മന്മോഹന് സര്‍ക്കാര്‍ ഓരോ മാസവും ഓരോ കുംഭകോണം നടത്തി. 2ജി, സി.ഡബ്യു.ജി, കല്‍ക്കരി, ആദര്‍ശ് ഭൂമി, പോര്‍വിമാനം വാങ്ങിയത് തുടങ്ങി കുംഭകോണങ്ങളുടെ ഒരു പരമ്പരയാണ് നടത്തിയത്. മൂന്ന് കേന്ദ്ര ബജറ്റുകള്‍ക്ക് തുല്യമായ 12 ലക്ഷം കോടി രൂപയാണ് അവര്‍ സമ്പാദിച്ചത്. അവരുടെ വീടുകളിലും ഗോഡൗണുകളിലും സുഹൃത്തുക്കളുടെ വസതികളിലുമായി പണമെല്ലാം കൂട്ടിവച്ചു.എന്നാല്‍ നോട്ട് അസാധുവാക്കിയതോടെ ഒറ്റ രാത്രികൊണ്ട് അതെല്ലാം പാഴ്കടലാസായി മാറിയെന്നും അമിത് ഷാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."