കൃഷിയെയും മൃഗങ്ങളെയും സംരക്ഷിക്കുന്ന ഫെന്‍സിങുമായി പിണങ്ങോട് സ്കൂള്‍
കല്‍പ്പറ്റ: വൈദ്യുത ഫെന്‍സിങ് പദ്ധതിയുമായി അനുപ ഹരീഷും, ഹരിത ഹരീഷും. പിണങ്ങോട് ഡബ്ല്യു.എം.ഒ.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ് ഇരുവരും. കൃഷിയെയും മൃഗങ്ങളെയും ഒരുപോലെ സംരക്ഷിക്കാന്‍ കഴിയുമെന്നതാണ് ഇവരുടെ ഫെന്‍സിങ്ങിന്റെ പ്രത്യേകത. നിലവിലുള്ള ഫെന്‍സിങ്ങില്‍നിന്ന് ഷോക്കേറ്റ് മൃഗങ്ങള്‍ മരിക്കുന്നതും കേസും മറ്റും വരുന്നത് നിത്യസംഭവമാണ്. ഇവര്‍ രൂപപ്പെടുത്തിയെടുത്ത ഫെന്‍സിങ്ങില്‍നിന്ന് ഷോക്കേറ്റാല്‍ മൃഗങ്ങള്‍ മരിക്കില്ല. തെറിച്ചു പോവുക മാത്രമാണ് ചെയ്യുക. തുടര്‍ച്ചയായി വൈദ്യുതി പ്രവഹിക്കില്ല. മൃഗങ്ങളോ മറ്റോ വേലയില്‍ തട്ടുമ്പോള്‍ മത്രമാണ് വൈദ്യുതിയെത്തുക. മനുഷ്യനും ഇത് ഉപകാരമാണ്. വനാതിര്‍ത്തികളില്‍ വൈദ്യുതി വേലികളില്നിന്ന് മനുഷ്യര്‍ക്കും അപകടം സംഭവിക്കാറുണ്ട്. ഇവര്‍ കണ്ടെത്തിയ വേലിയില്‍ സെന്‍സറായി കാമറയുമുണ്ട്. നാലു മീറ്റര്‍ അടുത്ത് മൃഗങ്ങള്‍ എത്തുമ്പോഴേക്കും സെന്‍സര്‍ ചെയ്ത് വൈദ്യുതി പ്രവഹിക്കുന്നതാണ് പ്രവര്‍ത്തന രീതി. മുന്പില് മൃഗങ്ങള്‍ വരുമ്പോള്‍ ഓട്ടോമാറ്റിക്ക് ആയാണ് കാമറ ഓണാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."