HOME
DETAILS
MAL
ആര്.എസ് പോസ്റ്റ് ഓഫിസിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച്
backup
November 16 2016 | 05:11 AM
കണ്ണൂര്‍: ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തി. കണ്ണൂര്‍ ആര്.എസ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഡി.വൈ.എഫ്.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നും ബാങ്കുകളില്‍ ക്യൂ നില്‍ക്കുന്നത് കള്ളപ്പണക്കാരും മുതലാളിമാരുമല്ല സാധാരണക്കാരാണെന്നും ബദല്‍ സംവിധാനമൊരുക്കാതെയുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സാധാരണക്കാരെ ബുദ്ധിമുട്ടിക്കാനാണെന്നും ദിവ്യ പറഞ്ഞു. സമരക്കാരെ പൊലിസെത്തി അറസ്റ്റു ചെയ്ത് നീക്കി. ജില്ലാ പ്രസിഡന്റ് എം ഷാജര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.കെ സനോജ്, ഒ.കെ വിനീഷ്, പി അനുരൂപ്, സരിന് ശശി, കെ.കെ റിജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."