ഒന്നാന്തരമായി എല്‍.പി കുട്ടികളുടെ ശേഖരണം
ചട്ടഞ്ചാല്‍: വിഷയത്തിലെ വ്യത്യസ്തത കൊണ്ട് സാമൂഹ്യശാസ്ത്രമേളയിലെ എല്‍.പി വിഭാഗം ശേഖരണ മത്സരം ശ്രദ്ധേയമായി.
നെല്ലിനങ്ങള്‍ മുതല്‍ രണ്ടായിരം രൂപയുടെ നോട്ടുകള്‍ വരെ കുട്ടികള്‍ പ്രദര്‍ശനത്തിനെത്തിച്ചു. തൊഴിലിന്റെ മഹത്വം വിളിച്ചോതി തൊഴിലുപകരണങ്ങള്‍ പ്രദര്‍ശിപ്പിച്ച കൈക്കോട്ടു കടവ് പി.എം.എസ്.എ.പി.ടി.എസിലെ അമാന അക്ബറും റിസ ഫാത്തിമയും ഒന്നാംസ്ഥാനം സ്വന്തമാക്കി.
കാലത്തിനൊത്ത് മാറണ്ടേ സാറേ ..?
ചട്ടഞ്ചാല്‍: വിദ്യാലയങ്ങള്‍ ഹൈടെക് ആകുന്ന കാലത്ത് ശാസ്‌ത്രോത്സവത്തിലെ പല ഇനങ്ങള്‍ക്കും ഇപ്പോഴും പഴഞ്ചന്‍ രീതി തന്നെ. പാചക മത്സരവേദിയിലെത്തിയപ്പോള്‍ പാചകക്കാര്‍ക്കൊക്കെ നല്ല ഹൈടെക് വേഷം തന്നെ. പക്ഷെ പാചകം ചെയ്യുന്നത് മണ്ണെണ്ണ സ്റ്റൗവില്‍. പാചകം ചെയ്യാന്‍ മണ്ണെണ്ണ സ്റ്റൗ തന്നെ വേണമെന്നതാണ് മേളയിലെ മാന്വലില്‍ പറയുന്നത്. പലരും നന്നേ കഷ്ടപ്പെട്ടാണ് മത്സരത്തിനെത്താന്‍ സ്റ്റൌ സംഘടിപ്പിച്ചത്. മണ്ണെണ്ണയ്ക്കും പലരും ബുദ്ധിമുട്ടി. സ്‌കൂളുകളിലെ പാചക ശാലകളില്‍ പോലും ഗ്യാസ് അടുപ്പുകള്‍ നിര്‍ബന്ധമാക്കുമ്പോഴാണ് പഴയകാലത്തില്‍ നിന്നും മാറാതെ ശാസ്‌ത്രോത്സവത്തില്‍ പാചക മത്സരം നടക്കുന്നത്. വിധികര്‍ത്താക്കളോട് ഒരു മത്സരാര്‍ത്ഥി ചോദിക്കുകയും ചെയ്തു. കാലത്തിനൊത്ത് മാറണ്ടേ സാറേ ..?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."