പിടിക്കാനെത്തിയ റവന്യു സംഘത്തെ ജീവനക്കാരെ വച്ച് തടയാന്‍ ശ്രമം
നെന്മാറ: മൂന്നേക്കറോളം വരുന്ന ഇരുപൂവല്‍ നെല്‍പ്പാടത്ത് നിന്നും അനധികൃതമായി മണ്ണ് കടത്തന്നത് പിടിക്കാനെത്തിയ റവന്യു സംഘത്തെ ജീവനക്കാരെ വച്ച് തടയാന്‍ ശ്രമിച്ചു. പിന്നീട് പൊലിസെത്തി മണ്ണുമാന്തി യന്ത്രവും, രണ്ടു ടിപ്പര്‍ ലോറികളും പിടിച്ചെടുത്തു. നെന്മാറ വല്ലങ്ങി സജിതയുടെ കൃഷിയിടത്തില്‍നിന്നും വന്‍തോതില്‍ മണ്ണ് എടുത്തു കടത്തുന്നത് സംബന്ധിച്ചു ജില്ലാ കലക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ചിറ്റൂര്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സുഷമയും സംഘവും സ്ഥലത്തെത്തിയത്.
തിങ്കളാഴ്ച്ച രാവിലെ പത്തരയോടെ എത്തിയ സംഘം മണ്ണുമാന്തി യന്ത്രവും, ടിപ്പറുകളും പിടിച്ചെടുത്തുവെങ്കിലും അത് പുറത്തേക്കു കടത്താന്‍ വിടാതെ ഗെയ്റ്റ് പൂട്ടിയിടുകയായിരുന്നു. തഹസില്‍ദാര്‍ പൊലിസുമായി ബന്ധപ്പെട്ടു. പൊലിസെത്തിയതിനു ശേഷവും ഗെയ്റ്റ് തുറക്കാന്‍ തയാറായില്ല. പിന്നീട് മറ്റൊരു വഴിയിലൂടെ മറ്റു ഡ്രൈവര്‍മാരെ വച്ചാണ് രാത്രി ഏഴരയോടെയാണ് വാഹനങ്ങള്‍ പുറത്തു കൊണ്ടുവന്നത്.
പിടിച്ചെടുത്ത വാഹനങ്ങള്‍ നെന്മാറ പൊലിസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആദ്യം മണ്ണെടുക്കുന്ന പറമ്പിനകത്തേക്കു ഉദ്യോഗസ്ഥരെ കയറ്റിവിടാനും സ്ഥലമുടമ തയാറായില്ല. നൂറിലധികം ലോഡ് മണ്ണ് കടത്തിപ്പോയതായി നാട്ടുകാര്‍ പറയുന്നു.
രാത്രി സമയത്താണ് മണ്ണ് കടത്തി പോകുന്നത്. മുന്‍പ് ഇതിനു പിന്നിലുള്ള വനഭൂമിയിലെ ക്വറിയില്‍ നിന്നും അനധികൃതമായി കല്ലുകടത്തുന്നതിനെതിരേ വനംവകുപ്പ് കാസെടുത്തിരുന്നു. എന്ന് ജില്ലാകലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ സുഷമ പറഞ്ഞു. ജൂനിയര്‍ സൂപ്രണ്ട് ശരവണന്‍, ക്ലാര്‍ക്ക് ടോണി തോമസ് എന്നിവരും സ്‌ക്വാഡില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."