മല്യയുടേതടക്കം 7000 കോടിയുടെ വായ്പ എസ്.ബി.ഐ എഴുതിതള്ളി
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വമ്പന്‍ വ്യവസായികളുടെ വായ്പ എഴുതിത്തള്ളി. വായ്പ തിരിച്ചടക്കുന്നതില്‍ മനപൂര്‍വം വീഴ്ച്ച വരുത്തിയ വിജയ് മല്യയുടെ കിങ് ഫിഷര്‍ അടക്കമുള്ളവയുടെ 7000 കോടി രൂപയുടെ വായ്പയാണ് എഴുതി തള്ളിയത്. ദേശീയ ദിനപത്രമായ ഡി.എന്‍.എ യാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
വായ്പ അടക്കുന്നതില്‍ മനപൂര്‍വ്വം വീഴ്ച്ച വരുത്തിയതില്‍ മുന്‍പന്തിയിലുള്ള മല്യയുടേതടക്കം 63 പേരുടെ കിട്ടാക്കടം പൂര്‍ണമായും എഴുതി തള്ളി. 31 പേരുടെ കടം ഭാഗികമായും ആറു പേരുടേത് നിഷ്ക്രിയ ആസ്തിയുമായിട്ടാണ് ഒഴിവാക്കിയത്. ഈ വര്‍ഷം ജൂണ്‍ 30 വരെ 48000 കോടി രൂപയുടെ വായ്പാ കുടിശ്ശികയാണ് എസ്.ബി.ഐയ്ക്ക് ആകെ ഉണ്ടായിരുന്നത്.
കിങ് ഫിഷറിന് പുറമെ കെഎസ് ഓയില്‍ (596 കോടി), സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ് (526 കോടി), ജിഇടി പവര്‍(400 കോടി), സായി ഇന്‍ഫോ സിസ്റ്റം (376 കോടി) എന്നിവരാണ് വായ്പാബാധ്യത എഴുതിത്തള്ളപ്പെട്ടവരില് മുന്‍പന്തിയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."