HOME
DETAILS
MAL
പണക്ഷാമത്തിന് പരിഹാരം കാണണം: സി.പി.ഐ
backup
November 16 2016 | 06:11 AM
തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കറന്‍സി നയം സൃഷ്ടിച്ച പണക്ഷാമത്തിന് പരിഹാരം കാണണമെന്നും, സഹകരണമേഖലയെ തകര്‍ക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ തൃശൂര്‍ ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എസ്.ബി.ഐയിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.രാജന് എം.എല്‍.എ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് അധ്യക്ഷനായി. ടി.ആര് രമേഷ്കുമാര്‍, ഷീല വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.ബാലചന്ദ്രന് സ്വാഗതവും, കെശ്രീകുമാര്‍ നന്ദിയും പറഞ്ഞു. മാര്‍ച്ചിനും ധര്‍ണക്കും വി.എസ് പ്രിന്‍സ്, എം.ആര് സോമനാരായണന്‍, എന്‍.കെസുബ്രമണ്യന്, ടി.കെ സുധീഷ്, കെ.കെ സുധീരന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."