HOME
DETAILS

ഫീസടക്കാന്‍ അസാധുവായ നോട്ട് നല്‍കിയ വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കി

  
backup
November 16 2016 | 06:11 AM

%e0%b4%ab%e0%b5%80%e0%b4%b8%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b8%e0%b4%be%e0%b4%a7%e0%b5%81%e0%b4%b5%e0%b4%be%e0%b4%af-%e0%b4%a8%e0%b5%8b%e0%b4%9f

 

ഒരുമനയൂര്‍: 400രൂപയുടെ സ്‌കൂള്‍ ബസ് ഫീസടക്കാന്‍ 500ന്റെ നോട്ട് നല്‍കിയ വിദ്യാര്‍ഥികളെ പുറത്താക്കിയതായി ആരോപണം. ഒരുമനയൂരില്‍ കാന്തപുരം സുന്നികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നിരവധി വിദ്യാര്‍ഥികളെയാണ് ബസ് ചാര്‍ജ് നല്‍കിയില്ലെന്ന കാരണം പറഞ്ഞ് പുറത്താക്കിയത്.
എല്‍.കെ.ജി മുതല്‍ പത്താം തരം വരെയുള്ള ഇരുനൂറോളം വിദ്യാര്‍ഥികളെയാണ് പൊരിവെയിലത്ത് നിര്‍ത്തിയതായി ആരോപണമുള്ളത്.
വിദ്യാര്‍ഥിയെ പുറത്താക്കിയതിനെതിരെ ഒരു പിതാവിന്റെ ശബ്ദ ശകലം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിട്ടുണ്ട്. 400 നല്‍കാനുള്ള വിദ്യാര്‍ഥി അസാധുവായ 500 നല്‍കിയത് സ്വീകരിക്കാതെ 400 തന്നെ വേണമെന്ന് ശാഠ്യം പിടിച്ചാണ് നടപടിയെടുത്തത്.
ക്ലാസില്‍ നിന്ന് പുറത്താക്കിയ കുട്ടികള്‍ക്ക് ആര്‍ക്കെങ്കിലും വിളിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ അധ്യാപിക കാവലിരുന്നുവെന്നും പുറത്താരോടും പരാതി പറയരുതെന്ന ഭീഷണിയും മുഴക്കിയതായുമാണ് കുട്ടികളിലൊരാളുടെ ഗള്‍ഫിലുള്ള പിതാവിന്റെ നാല് വോയ്‌സ് ക്ലിപ്പുകളിലൊന്ന്. സ്‌കൂള്‍ മാനേജ്‌മെന്റിനെക്കുറിച്ച് നേരത്തെയും പരാതിയുണ്ടെന്നും ഇതില്‍ സൂചനയുണ്ട്.
താന്‍ ഗള്‍ഫിലായതിനാല്‍ ചില പരിമിതികളുണ്ടെന്നും പരാതി നല്‍കാനോ പത്ര സമ്മേളനം വിളിച്ച് സംഭവം വിശദീകരിക്കനോ അതിനാല്‍ കഴിയില്ലെന്നും ഇയാള്‍ വ്യക്തമാക്കുന്നുണ്ട്. അതേ സമയം സ്‌കൂളില്‍ നിന്ന പുറത്താക്കിയതിനെതിരെ സ്ഥാപനത്തിലെ അധികൃതര്‍ക്കെതിരെ രക്ഷിതാക്കളില്‍ ചിലര്‍ ചാവക്കാട് സ്റ്റേഷനില്‍ നല്‍കിയ പരാതി നാടകീയമായ രംഗങ്ങള്‍ക്കു ശേഷം പിന്‍വലിച്ചു.
സ്‌കൂള്‍ ബസിന്റെ ഫീസടക്കാത്ത വിദ്യാര്‍ഥികളെ പുറത്താക്കിയതിന് നടപടിയാവശ്യപ്പെട്ട് ബന്ധപ്പെട്ട അധ്യാപികക്കെതിരെയാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്.
സ്‌കൂള്‍ ബസിന്റെ ഫീസടക്കാനാവശ്യപ്പെടുന്നതും ഫീസടക്കാത്ത വിദ്യാര്‍ഥികളെ പുറത്താക്കാന്‍ തീരുമാനിക്കുന്നതും സ്‌കൂള്‍ നടത്തിപ്പുകാരും ചേര്‍ന്നായതിനാല്‍ അവര്‍ക്കെതിരെയും നടപടിയെടുക്കേണ്ടതായി വരുമെന്നും അതിനു തയ്യാറുണ്ടോയെന്നുമുള്ള പൊലിസ് പരാതിക്കാരോട് ചോദിച്ചു.
ഇത് കേട്ട് പുറത്തിറങ്ങിയ പരാതിക്കാര്‍ പരസ്പരം കൂടിയാലോചിച്ച ശേഷമാണ് പരാതി പിന്‍വലിച്ചത്. എന്നാല്‍ സംഭവത്തെക്കുറിച്ചുള്ള പിതാവിന്റെ ശക്തമായ പ്രതിഷേധ ശബ്ദം വാട്‌സ്ആപ്പിലൂടെ വൈറലാകുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

അതീവ വിസ്മയം മലബാറിലെ ഈ മിനി ഗവി...! പോവാം സഞ്ചാരികളേ കക്കാടം പൊയിലിലേക്ക് 

justin
  •  2 months ago
No Image

പ്രകാശ് കാരാട്ട് സി.പി.എം കോ-ഓര്‍ഡിനേറ്റര്‍; ചുമതല പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നത് വരെ

National
  •  2 months ago
No Image

അപകടത്തിനിടെ എയര്‍ബാഗ് മുഖത്തമര്‍ന്നു സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങി; മാതാവിന്റെ മടിയിലിരുന്ന രണ്ട് വയസ്സുകാരി ശ്വാസം മുട്ടി മരിച്ചു

Kerala
  •  2 months ago
No Image

ഫോണ്‍ ചോര്‍ത്തല്‍: പി.വി അന്‍വറിനെതിരെ കേസ് 

Kerala
  •  2 months ago
No Image

നെഹ്‌റു ട്രോഫി ജലമേള വിജയികളെ സംബന്ധിച്ച് തര്‍ക്കം; 100 പേര്‍ക്കെതിരെ കേസ് 

Kerala
  •  2 months ago
No Image

'നസ്‌റുല്ല രക്തസാക്ഷി' തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നിര്‍ത്തിവച്ച് മെഹബൂബ മുഫ്തി; കശ്മീര്‍ തെരുവുകളെ ഇളക്കി മറിച്ച് അമേരിക്ക-ഇസ്‌റാഈല്‍ വിരുദ്ധ പ്രതിഷേധം

National
  •  2 months ago
No Image

പാര്‍ട്ടിക്കും മന്ത്രിസഭക്കും കരുത്താകാന്‍ ഉദയനിധി;  ഉപമുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും;  അഴിച്ചു പണിയില്‍ സെന്തില്‍ ബാലാജി വീണ്ടും മന്ത്രി

National
  •  2 months ago
No Image

ഹസന്‍ നസറുല്ലയുടെ വധത്തിന് ശേഷവും ലബനാന് മേല്‍ നിലക്കാത്ത ബോംബ് വര്‍ഷവുമായി ഇസ്‌റാഈല്‍;  മരണം 1700 കടന്നു

International
  •  2 months ago
No Image

അന്‍വറിന്റെ വീടിന് സുരക്ഷ;   ജില്ലാ പൊലിസ് മേധാവി ഉത്തരവിട്ടു, വീടിന് സമീപം പൊലിസ് പിക്കറ്റ് പോസ്റ്റ്

Kerala
  •  2 months ago