HOME
DETAILS

ഓണ്‍ലൈന്‍ ഉള്ളടക്കം വികസിപ്പിക്കുന്നതില്‍ ജാഗ്രത വേണം: കലക്ടര്‍

  
backup
November 16 2016 | 06:11 AM

%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8

 

കൊച്ചി: ഓണ്‍ലൈന്‍ ഉള്ളടക്കം വികസിപ്പിക്കുന്നതില്‍ ജാഗ്രതയും കൂട്ടായ പരിശ്രമവും വേണമെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള. വിവരങ്ങളുടെ കുത്തൊഴുക്കിലും കുട്ടികള്‍ക്കാവശ്യമായ ഉള്ളടക്കം കുറയുന്നത് ഓണ്‍ലൈനിലെ പരിമിതിയാണ്. ഇത് മറികടക്കാനുള്ള കൂട്ടായ്മകള്‍ വിവിധ മേഖലകളില്‍ നിന്നുണ്ടാകണമെന്നും കലക്ടര്‍ പറഞ്ഞു. പബ്ലിക്ക് റിലേഷന്‍സ് വകുപ്പും എറണാകുളം പ്രസ് ക്ലബ്ബും ചേര്‍ന്ന് ഇ ജാഗ്രത: ഇന്റര്‍നെറ്റ് മാധ്യമങ്ങളും കുട്ടികളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മാധ്യമസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ട്രായിയുടെ കണക്കനുസരിച്ച് കേരളത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ അറുപത് ശതമാനത്തോളമാണ്. മുതിര്‍ന്നവരും കുട്ടികളുമടക്കം ഇന്റര്‍നെറ്റിന്റെ ചതിക്കുഴിയില്‍ വീഴുന്ന സംഭവങ്ങളും വര്‍ധിക്കുന്നു. ശരിയായി ഉപയോഗിച്ചാല്‍ അനുഗ്രഹവും മറിച്ചായാല്‍ ദുരന്തവുമാണ് ഇന്റര്‍നെറ്റ്. വിജ്ഞാനസമ്പാദനത്തിനും ജീവിതം സുഗമമാക്കുന്നതിനും ഇന്റര്‍നെറ്റ് നല്‍കുന്ന അവസരങ്ങളെ കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കണം. ദൂഷ്യഫലങ്ങളില്‍ നിന്ന് അകറ്റാനും ബോധവല്‍ക്കരണം മാത്രമാണ് പോംവഴിയെന്ന് കലക്ടര്‍ പറഞ്ഞു.
ലക്ഷ്യബോധത്തോടെ കൂട്ടികളെ വളര്‍ത്തുകയും സൈബര്‍ലോകത്തെ ചതിക്കുഴികളെപ്പറ്റി അവരെ ബോധവാന്മാരാക്കുകയും വേണമെന്ന് സൈബര്‍ കുറ്റാന്വേഷണ വിദഗ്ദ്ധന്‍ ഫ്രാന്‍സിസ് പെരേര പറഞ്ഞു. പത്രപ്രവര്‍ത്തക യൂനിയന്‍ വൈസ് പ്രസിഡണ്ട് ആര്‍ ഗോപകുമാര്‍ അധ്യക്ഷനായിരുന്നു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, അസി. എഡിറ്റര്‍ കെ. കല എന്നിവര്‍ സംസാരിച്ചു. മാധ്യമപ്രവര്‍ത്തകര്‍, മാധ്യമവിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  a month ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  a month ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  a month ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  a month ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  a month ago
No Image

ഇറാനെതിരായ ഇസ്റാഈൽ സൈനിക നടപടി: ആക്രമണം കരുതലോടെ- പക്ഷേ, ലക്ഷ്യം കണ്ടില്ല

National
  •  a month ago