സ്വര്‍ണാഭരണ മോഷണം; വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ അറസ്റ്റില്‍
പറവൂര്‍: വീട്ടമ്മയുടെ സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ മൂന്ന് പ്ലസ് ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍.
പട്ടണം മുസ്‌രിസ് ഖനന പ്രദേശത്തുള്ള വീട്ടമ്മയുടെ പത്തുപവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലാണ് സമീപത്തുള്ള വീട്ടിലെ പെണ്‍കുട്ടിയുള്‍പ്പടെ അഞ്ചുപേരെ വടക്കേക്കര പൊലിസ് പിടികൂടുയത്.
സ ംഭവത്തില്‍ ഒരാള്‍കൂടി പിടിയിലാകാനുണ്ടെന്ന് പൊലിസ് പറഞ്ഞു.
പട്ടണം നീലീശ്വരം ചെറുകര ഉഷയുടെ വീട്ടില്‍ നിന്നുമാണ് സ്വര്‍ണം മോഷണം പോയത്. ഇവരുടെ ഭര്‍ത്താവ് രാധാകൃഷ്ണന്‍ മരിച്ചു പോയതിനാല്‍ ഉഷ പട്ടണത്തുള്ള സ്വന്തം വീട്ടിലാണ് താമസിച്ചുവരുന്നത്.
കൂലി വേലക്കുപോയി ഉപജീവനം നടത്തുന്ന ഇവര്‍ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് ശനിയാഴ്ച്ച രാവിലെ കാണാതായത്. ഉഷ വടക്കേക്കര പൊലിസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ കാമുകന് വേണ്ടിയാണ് സ്വര്‍ണം മോഷ്ടിച്ചതെന്നാണ് പ്രതികള്‍ നല്‍കിയ വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."