ലിറ്റില്‍ മിസ് യുറേഷ്യ മത്സരത്തില്‍ മലയാളി വിദ്യാര്‍ഥിനി ജേതാവ്
കൊച്ചി: ജോര്‍ജിയയില്‍ നടന്ന ലിറ്റില്‍ മിസ് ആന്‍ഡ് മിസ്റ്റര്‍ യുറേഷ്യ 2016 ഫിനാലെ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച എറണാകുളം ടോക് എച്ച് പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ജാന്‍കി നാരായണ്‍ ജേതാവായി. ആറു ദിവസങ്ങളായി അഞ്ച് റൗണ്ടുകളിലായാണ് മത്സരങ്ങള്‍ നടന്നത്. വിവിധ റൗണ്ടുകളിലെ പ്രകടനത്തെ തുടര്‍ന്ന് പ്രധാന നാല് ടൈറ്റിലുകളായ മിനി മിസ് യൂറേഷ്യ ഗ്രാന്റ് പ്രിക്‌സ് 2016, ലിറ്റില്‍ മിസ് ഫെയറി, ബെസ്റ്റ് ഇന്‍ നാഷണല്‍ കോസ്റ്റിയൂം, ബെസ്റ്റ് ഇന്‍ട്രഡക്ഷന്‍ സ്പീച്ച് എന്നിവയിലാണ് ജാന്‍കി വിജയിയായത്.
മത്സരത്തിലെ ചൈല്‍ഡ് ജൂറി സ്റ്റാര്‍ അംഗമായിരുന്നു ജാന്‍കിയുടെ ഇരട്ടസഹോദരനായ ജഗത് നാരായണ്‍ നാലു മുതല്‍ ഏഴ് വയസു വരെയുള്ള കുട്ടികള്‍ക്കായി നടത്തിയ മത്സരത്തില്‍ 20 ഓളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പങ്കെടുത്തത്. 2017 ജനുവരിയില്‍ ഉക്രയിനില്‍ നടക്കുന്ന കുട്ടികളുടെ ടോപ് മോഡല്‍ ആന്‍ഡ് മിനി മോഡല്‍ മത്സരത്തിലും ജാന്‍കിയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
നാടകമേളയ്ക്ക് 20ന് തുടക്കം
ആലുവ: സംഗീതസഭ (ടാസ്സ്)യുടെ ആഭിമുഖ്യത്തിലുളള ഈ വര്‍ഷത്തെ പ്രൊഫഷണല്‍ നാടക മേള 20 മുതല്‍ 25 വരെ ടാസ് ഹാളില്‍ അരങ്ങേറും.20 ന് വൈകിട്ട് 5.30ന് സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എം.സി ദിലീപ്കുമാര്‍ മേള ഉദ്ഘാടനം ചെയ്യും. അന്‍വര്‍സാദത്ത് എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."