HOME
DETAILS
MAL
ബോധവല്‍ക്കരണം സംഘടിപ്പിക്കും
backup
November 16 2016 | 06:11 AM
തൊടുപുഴ: ഏക സിവില്‍ കോഡിന്റെ ദൂരവ്യാപക പ്രത്യാഘാതം സംബന്ധിച്ച് സമുദായംഗങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ 500, 1000 കറന്‍സികള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു.
അബ്ദുല്‍ റഷീദ് മൗലവി തൊടുപുഴയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇ.എം സലീം മൗലവി വെങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു.
ഷറഫുദ്ദീന് മൗലവി പറക്കോട്, ഷാഹുല്‍ ഹമീദ് മൗലവി, അബ്ദുല്‍ റഷീദ് മൗലവി കുടയത്തൂര്‍, മുഹമ്മദ് കബീര്‍ കൗസരി, മുഹമ്മദ്കുട്ടി മൗലവി അടിമാലി, ഇഅ്ജാസ്അലി മൗലവി, മുനീര്‍ മൗലവി വെങ്ങല്ലൂര്‍, സുബൈര്‍ മൗലവി, നൗഷാദ് മൗലവി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."