പണത്തട്ടിപ്പ് പ്രതി പൊലിസ് പിടിയില്‍
തട്ടിയെടുത്തത് മൂന്ന് കോടിയിലധികം രൂപ
രാജാക്കാട്: സിനിമ, റിയല്‍ എസ്റ്റേറ്റ് പേരുപറഞ്ഞ് രാജാക്കാട് നിന്നും കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതി രാജാക്കാട് സ്വദേശി പുതുപ്പള്ളി ജില്‍ജോ മാത്യൂവിനെ അടിമാലി പൊലിസ് പിടികൂടി.
മുപ്പതോളം പേരെ കബിളിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത് മുങ്ങിയ പ്രതിയെക്കുറിച്ച് പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാഞ്ചാലിമേട്ടിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്.
സിനിമാ നിര്‍മ്മാതാവാണെന്നും നിരവധി ബിസിനസ് നടത്തുന്നു എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ബ്ലഡ് ക്യാന്‍സറിന് ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടി സ്ഥലം വിറ്റ് ബാങ്കില്‍ നിക്ഷേപിച്ചിരുന്ന രാജാക്കാട് സ്വദേശി വെള്ളാപ്പള്ളില്‍ അനൂപിന്റെ പക്കല്‍ നിന്നും 20 ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞതോടെ തട്ടിപ്പിനിരയായ 19 പേര് രാജാക്കാട് പൊലിസില്‍ പരാതി നല്‍കിയിരുന്നു.
രാജാക്കാട്ടില്‍ നിന്നുമാത്രം മുപ്പതോളം പേരില്‍ നിന്നായി ഇയാള്‍ മൂന്ന് കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."