വ്യത്യസ്ത വാഹനാപകടങ്ങളില്‍ ജില്ലയില്‍ രണ്ടുമരണം
കൊട്ടാരക്കര: വ്യത്യസ്ത വാഹനാപകടങ്ങളില്‍ ജില്ലയില്‍ രണ്ടുമരണം. റോഡുമുറിച്ചുകടക്കുന്നതിനിടയില്‍ കാറിടിച്ചും ബൈക്ക് നിയന്ത്രണംവിട്ട് മൈല്‍ക്കുറ്റിയിലിടിച്ചു മറിഞ്ഞുമാണ് അപകടങ്ങള്‍.
തിങ്കളാഴ്ച വൈകിട്ട് ആറരക്ക് കൊട്ടാരക്കരയില്‍ ബന്ധുക്കള്‍ക്കൊപ്പം റോഡു മുറിച്ചുകടക്കുന്നതിനിടയില്‍ കാറിടിച്ചു ഗുരുതരമായി പരുക്കേറ്റ ഇടുക്കി തൈക്കാട് കഞ്ഞിക്കുഴി പുന്നയാറില്‍ ചാക്കോ തോമസ്(68)മരിച്ചു. തിരുവനന്തപുരത്തെ ബന്ധുവിന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്ത് കൊട്ടാരക്കരയില്‍ എത്തിയ സംഘം വൈകിട്ട് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം റോഡുമുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചാക്കോ കഴിഞ്ഞ ദിവസം അര്‍ധര്‍രാത്രിയോടെയായിരുന്നു മരിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് കഞ്ഞിക്കുഴി കീരിത്തോട് നിത്യസഹായമാത ദൈവാലയത്തില്‍. ഭാര്യ: അച്ചാമ്മ. മക്കള്‍: സിസ്റ്റര്‍ മോന്‍സി (റോം), മോന്‍സണ്‍, മരുമകള്‍ സോണിയ.
കൊട്ടാരക്കര ഓടനാവട്ടം പരുത്തിപ്പാറക്കു സമീപം നിയന്ത്രണംവിട്ട ബൈക്ക് മൈല്‍ക്കുറ്റിയിലിടിച്ചു മറിഞ്ഞാണ് വാപ്പാല മുരളീസദനത്തില്‍ മുരളീധരന്‍(60) മരിച്ചത്. കഴിഞ്ഞദിവസം രാത്രി എട്ടിനു വെളിയത്തേക്കുവരികയായിരുന്ന മുരളീധരന്റെ ബൈക്ക് റോഡുവക്കിലെ കോണ്‍ക്രീറ്റു മൈല്‍ക്കുറ്റിയിടിച്ചു തോട്ടിലേക്കു മറിയുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുരളീധരന്‍ ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. ഗള്‍ഫിലായിരുന്ന മുരളീധരന്‍ ആറുമാസംമുമ്പ് നാട്ടില്‍ അവധിക്കു വന്നതായിരുന്നു. സംസ്‌കാരം 17ന് ഉച്ചക്ക് രണ്ടിന്. ഭാര്യ: സരസ്വതി. മക്കള്‍: അജയകുമാര്‍(സബ് ട്രഷറി,കൊട്ടാരക്കര),വിഷ്ണു(ഫ്രാന്‍സ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."