റവന്യൂ ജില്ലാ ശാസ്ത്രമേളക്ക് തുടക്കമായി
കൊല്ലം: കൊല്ലം റവന്യൂ ജില്ലാ ശാസ്ത്രമേളക്ക് തുടക്കമായി. സെന്റ് ജോസഫ് കോണ്‍വെന്റ് ജി എച്ച് .എസ്. എസില്‍ നടന്ന ചടങ്ങില്‍ മേളയുടെ ഉദ്ഘാടനം എം.നൗഷാദ് എം.എല്‍.എ നിര്‍വഹിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിദ്യാര്‍ഥികളെ സൃഷ്ടിക്കുന്ന നിലയില്‍ വിദ്യാഭ്യാസ രീതികള്‍ മാറണമെന്ന് അദ്ദേഹം പറഞ്ഞു.
ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐ ടി, പ്രവൃത്തി പരിചയം എന്നീ വിഭാഗങ്ങളിലായി നടക്കുന്ന മേളയുടെ വേദികള്‍ വിമല ഹൃദയ ജി .എച്ച്. എസ്. എസ്, സെന്റ് അലോഷ്യസ് ജി .എച്ച് .എസ് .എസ്, ക്രിസ്തുരാജ് എച്ച് .എസ് .എസ്, സെന്റ് ജോസഫ് കോണ്‍വന്റ് എച്ച് .എസ് .എസ് എന്നിവിടങ്ങളിലാണ് ഒരുക്കിയിരിക്കുന്നത്.
സെന്റ് ജോസഫ് കോണ്‍വന്റില്‍ മേളയുടെ ഭാഗമായി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകളിലെ നിര്‍മാണ പരിശീലന കേന്ദ്രങ്ങളുടെ ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും വില്പനയും ആരംഭിച്ചു. ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ എ.കെ ഹഫീസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ജൂലിയറ്റ് നെല്‍സണ്‍, കൗണ്‍സിലര്‍ രാജ്മോഹന്‍, വി .എച്ച് .എസ് .ഇ അസിസ്റ്റന്റ് ഡയറക്ടര്‍ എസ് .ഷീബ, പി .ടി. എ സെക്രട്ടറി രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് ശ്രീകല സ്വാഗതവും കണ്‍വീനര്‍ എച്ച് നൗഷാദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."