മണ്ണാര്‍ക്കാട് വിജയം: കാന്തപുരം സംഘടന പിരിച്ചു വിടണമെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍
മലപ്പുറം: കേരളം ഇടത് ആഭിമുഖ്യം പ്രകടമാക്കിയപ്പോഴും മണ്ണാര്‍കാട് മണ്ഡലത്തില്‍ പന്തീരായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ശംസുദ്ദീന്‍ വിജയിച്ചത് കാന്തപുരത്തിന്റെ പ്രകോപനപരമായ നിലപാടിനെതിരെയുള്ള ശക്തമായ മുന്നേറ്റമാണന്നും കാന്തപുരം സംഘടന പിരിച്ചു വിടണമെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍.
കാന്തപുരത്തിന്റെ വെല്ലുവിളി ശക്തമായി ഏറ്റെടുത്ത പ്രബുദ്ധ യുവ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിച്ച് വിഘടിത സുന്നികളുടെ അവകാശവാദവും മനക്കോട്ടയും തകര്‍ത്തത് ഈ തിരഞ്ഞെടുപ്പിലെ സവിശേഷതയാണ്.
കാന്തപുരത്തോട് മൃദുസമീപനം സ്വീകരിക്കുന്ന സമുദായ രാഷ്ട്രീയ നേതൃത്വം വസ്തുത തിരിച്ചറിഞ്ഞ് ഈ വിഭാഗത്തെ കരുതിയിരിക്കണം. പള്ളികളും ആത്മീയ സദസ്സുകളും തിരിഞ്ഞെടുപ്പ് പ്രചാരണത്തിന് വിനിയോഗിച്ച് സമസ്തയുടെ പേരില്‍ രാഷ്ട്രീയം കളിച്ചവര്‍ക്ക് കനത്ത തിരിച്ചടി നല്‍കിയ വോട്ടര്‍മാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
850 കോടിയുടെ വികസനം നടത്തിയ മഞ്ചേശ്വരം എം.എല്‍.എ 89 വോട്ടുകള്‍ക്ക് കഷ്ടിച്ച് ജയിക്കുകയും 650 കോടിയുടെ വികസനം നടത്തിയ താനൂര്‍ എം.എല്‍.എ പരാജയപ്പെടുകയും ചെയ്ത പശ്ചാതലത്തില്‍ വികസനം മാത്രമല്ല, ശംസുദ്ദീന്റെ വിജയ നിദാനമെന്ന് നിരീക്ഷകര്‍ക്ക് വിലയിരുത്താവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."