അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണം: കെ.എ.എം.എ
തിരുവനന്തപുരം: എല്‍.ഡി.എഫ് പ്രകടനപത്രികയിലെ പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ അംഗീകരിക്കുമെന്നുള്ള വാഗ്ദാനം നടപ്പാക്കണമെന്നും അതില്‍ ശുപാര്‍ശ ചെയ്തിട്ടുള്ള അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണമെന്നും കേരളാ അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ പിന്‍വലിച്ച ഡി.എല്‍.എഡ്, ബി.എഡിന് തുല്യമാക്കിയ ഉത്തരവ് പരിഷ്‌കരിച്ച് നടപ്പാക്കുക, പ്രൈമറി സ്‌കൂളില്‍ സീനിയറായ അധ്യാപകരെ ഹെഡ്മാസ്റ്റര്‍മാരാക്കുക, ആര്‍.എം.എസ്.എ സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ഭാഷ പഠിച്ചുവരുന്ന വിദ്യാര്‍ഥികള്‍ക്ക് തുടര്‍ന്നും ആ ഭാഷ തന്നെ പഠിക്കാനുള്ള അവസരത്തിനുവേണ്ടി ഭാഷാധ്യാപകരെ നിയമിക്കുക, എല്ലാ ജില്ലകളിലും ഐ.എം.ഇമാരുടെയും ഐ.എം.ജി.ഇമാരുടെയും തസ്തിക അനുവദിച്ച് നിയമനം നടത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
മുഴുവന്‍ സംരക്ഷിത അധ്യാപകരെയും ഡിപ്ലോയ് ചെയ്ത് കുടിശ്ശിക ഉള്‍പ്പെടെ ശമ്പളം നല്‍കുക, ഹയര്‍സെക്കന്‍ഡറി മേഖലയില്‍ അറബിക് സാഹിത്യോത്സവം നടപ്പാക്കുക, ഭാഷാ പഠനത്തിന് വിഘാതമായി നടപ്പാക്കുന്ന ഫിക്‌സേഷന്‍ സമ്പ്രദായം പരിഷ്‌കരിച്ച് പ്രൈമറി, അപ്പര്‍പ്രൈമറി, ഹൈസ്‌കൂള്‍ എന്നീ വിഭാഗങ്ങളില്‍ വെവ്വേറെ ഫിക്‌സേഷന്‍ നടത്തി ഫുള്‍ടൈം അധ്യാപകരെ നിയമിക്കുക, ഭാഷാ പഠനത്തിന് ആവശ്യമായ കുട്ടികളുള്ള മുഴുവന്‍ സ്‌കൂളുകളിലും തസ്തിക അനുവദിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."